HOME
DETAILS

കശ്മിര്‍: പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച അനിവാര്യമെന്ന് പ്രധാനമന്ത്രി

  
backup
August 22 2016 | 18:08 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b0%e0%b4%a4

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ കൊണ്ടു മത്രമെ കശ്മിരിലെ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 40 ദിവസത്തിലേറെയായി താഴ്‌വരയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടികളും ഒരുമിച്ചുനില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ ജമ്മു കശ്മിരില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കശ്മിര്‍ പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണേണ്ടതുണ്ടെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കശ്മിരിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്. സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ എല്ലാവരും രാജ്യത്തെ പൗരന്‍മാരാണെന്നും കശ്മിര്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്നും ജനങ്ങളുടെ അഭിവൃദ്ധിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കശ്മിര്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രധാമന്ത്രിയെ സന്ദര്‍ശിച്ചത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കശ്മിരില്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

താഴ്‌വരയില്‍ സമാധാനം നിലനിര്‍ത്താന്‍ തങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമയം പാഴാക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഉടനെ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നാണ് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി.എ മിര്‍, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമി, നാഷനല്‍ കോണ്‍ഫറന്‍സ് എം.എല്‍.എമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘം കഴിഞ്ഞദിവസം ഇതേ വിഷയമുന്നയിച്ചു രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞമാസം എട്ടിനു ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ സൈന്യം വെടിവച്ച് കൊന്നതിനെ തുടര്‍ന്ന് താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 70ഓളം പേരാണ് കൊല്ലപ്പെട്ടത്. കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തില്‍ അധികം പേര്‍ക്കു പരുക്കേല്‍ക്കുകയുംചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago