AI കാമറ : 20 മുതല്‍ പിഴയീടാക്കും, ട്രിപ്പിള്‍ റൈഡില്‍ ഇളവുണ്ടായേക്കും
AI കാമറ : 20 മുതല്‍ പിഴയീടാക്കും, ട്രിപ്പിള്‍ റൈഡില്‍ ഇളവുണ്ടായേക്കും
തിരുവനന്തപുരം: റോഡിലെ കാമറ വിവാദത്തില്‍ മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി കെ രാജു. പ്രതിപക്ഷത്തിന്റെ ആരോപണം ജനത്തെ കബളിപ്പിക്കാനാണെന്നും അഴിമതി നടന്നിട്ടില്ലെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ പ്രതിപക്ഷം കൂടുതല്‍ രേഖകള്‍ പുറത്ത് വിടട്ടെയെന്നും മന്ത്രി പറഞ്ഞു. 20 മുതല്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴയീടാക്കിത്തുടങ്ങും.
അതേ സമയം ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിള്‍ റൈഡില്‍ കുട്ടികള്‍ക്ക് ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ പോകുമ്പോള്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നും അന്തിമ തീരുമാനം ഉന്നതതല യോഗത്തില്‍ ഉണ്ടാവുമെന്നും അദ്ദേഹം മന്ത്രി വ്യക്തമാക്കി.
എ.ഐ കാമറ വന്നതിന് ശേഷം ഇരുചക്ര വാഹനങ്ങളില്‍ കൂട്ടികളെ കൊണ്ടു പോയാല്‍ പിഴ ഇടാക്കുമെന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇരുചക്രവാഹനത്തില്‍ മൂന്ന് പേരുടെ യാത്ര, ഹെല്‍മറ്റ്, മൊബൈല്‍ ഉപയോഗം, ട്രാഫിക് സിഗ്‌നലില്‍ ചുവന്ന ലൈറ്റ് മറികടക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക എന്നിവയ്ക്കാണ് ആദ്യഘട്ടത്തില്‍ പിഴവരിക.
AI Camera : Penalty from 20, triple ride may be relaxed
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."