ഹബീബ് എജ്യുകെയര്‍ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പരാതിയ്ക്ക് പിന്നില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലര്‍; വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എം.എസ്.എഫ്
തിരുവനന്തപുരം: ഹബീബ് എജ്യുകെയര്‍ സ്കോളര്‍ഷിപ്പില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് തട്ടിപ്പുനടത്തിയെന്ന ആരോപണം അസംബന്ധവും ആടിസ്ഥാന രഹിതവുമെന്ന് എം.എസ്.എഫ്. കുറച്ചുനാളുകളായി എം.എസ്.എഫിനേയും മുസ് ലിം ലീഗിനേയും നേതാക്കളേയും പൊതുമധ്യത്തില്‍ മോശക്കാരാക്കാന്‍ ശ്രമിക്കുന്ന, സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട ചിലരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് എം.എസ്.എഫ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹബീബ് എഡ്യുകെയറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖകള്‍ സഹിതം അടുത്ത ദിവസം തന്നെ വിശദീകരിക്കുമെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ആരോപണവുമായി മുന്‍ എം.എസ്.എഫ് ഭാരവാഹി ഷഫീക്ക് വഴിമുക്കാണ് രംഗത്തുവന്നത്. ഹബീബ് എജ്യുകെയര്‍ സ്കോളര്‍ഷിപ്പില്‍ നവാസ് തട്ടിപ്പുനടത്തിയെന്നാണ് ആരോപണം. പരീക്ഷയെഴുതിയ കുട്ടികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മറിച്ചുവിറ്റ് വന്‍ തുക കൈപ്പറ്റിയെന്നും ഷഫീക്ക് ലീഗ് നേതൃത്വത്തിന് നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."