HOME
DETAILS

വെള്ളം ചുമട്ടുകാരന്റെ കഴുത

  
backup
June 12 2021 | 20:06 PM

6345616354351

പുനരാഖ്യാനം: എ.കെ അബ്ദുല്‍ മജീദ്

പണ്ടുകാലത്ത് പട്ടണങ്ങളില്‍ ഓരോ വീട്ടിലേക്കും ആവശ്യമായ വെള്ളം എത്തിച്ചുകൊടുക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു. തലസ്ഥാനനഗരിയിലെ ഒരു വെള്ളം ചുമട്ടുകാരന്‍ തന്റെ സന്തതസഹചാരിയായ കഴുതയുടെ പുറത്താണ് പതിവായി വീടുകളില്‍ വെള്ളം എത്തിച്ചിരുന്നത്. വെള്ളപ്പാത്രങ്ങള്‍ ചുമന്ന് കഴുതയുടെ പുറം രണ്ടായി വളഞ്ഞുപോയിട്ടുണ്ട്. പുറമേ പരുക്കുകളും മുറിവുകളും ധാരാളം.
വെള്ളം ചുമട്ടുകാരന്‍ വലിയ മൃഗസ്‌നേഹിയൊന്നുമായിരുന്നില്ല. തന്റെ കഴുതയെ നന്നായി ഊട്ടാന്‍ അവന്‍ മെനക്കെട്ടില്ല. വൈക്കോലല്ലാതെ മറ്റൊന്നും വാങ്ങിക്കൊടുക്കാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല. കഴുതയെ വേഗം നടത്തിക്കാന്‍ ചാട്ടവാറുകൊണ്ട് നല്ല പ്രഹരം സമ്മാനിക്കുമായിരുന്നു അയാള്‍. അങ്ങനെ കഴുതയുടെ പുറത്ത് മുറിവുകളുടെ എണ്ണം വര്‍ധിച്ചു. പാവം മിണ്ടാപ്രാണി അനുസരണയോടെ എല്ലാം സഹിച്ചു. തന്റെ ജീവനെടുത്ത് തന്നെ ഈ ദുരിത ജീവിതത്തില്‍ നിന്നു സ്വതന്ത്രമാക്കണമേ എന്നതു മാത്രമായിരുന്നു ജഗദീശ്വരനോടുള്ള ആ കഴുതയുടെ പ്രാര്‍ഥന.


ഒരു ദിവസം വെള്ളം ചുമട്ടുകാരന്‍ കഴുതയേയും തെളിച്ചു നടക്കുമ്പോള്‍ തന്റെ ഒരു പഴയ സുഹൃത്തിന്റെ മുന്‍പില്‍ ചെന്നു പെട്ടു. സുല്‍ത്താന്റെ കുതിരാലയം സൂക്ഷിപ്പുകാരനായിരുന്നു സുഹൃത്ത്. വെള്ളം ചുമട്ടുകാരന്റെ കഴുതയുടെ ദയനീയസ്ഥിതി കണ്ട് മനസലിവോടെ അവന്‍ ചോദിച്ചു: 'എന്തുപറ്റി ഇവന്? എന്താണിത്ര ക്ഷീണിച്ചു കാണുന്നത്?'


ഉടമ പറഞ്ഞു: 'അത് അവന്റെ കുഴപ്പമല്ല. നല്ല തീറ്റ കൊടുക്കാന്‍ എന്നെക്കൊണ്ട് പറ്റാത്തതുകൊണ്ടാണ് അവന്‍ ഇത്ര അവശനായിരിക്കുന്നത്'.
'ഞാനിവനെ സുല്‍ത്താന്റെ കുതിരാലയത്തില്‍ കൊണ്ടുപോയി ശുശ്രൂഷിക്കാം. അവന്‍ ഒന്ന് ഉഷാറാവട്ടെ'- സുഹൃത്ത് പറഞ്ഞു.


വെള്ളം ചുമട്ടുകാരന്‍ സന്തോഷത്തോടെ കഴുതയെ സുഹൃത്തിനെ ഏല്‍പ്പിച്ചുകൊടുത്തു. ഒരാഴ്ച കഴിഞ്ഞു നന്നായി തിന്നുതുടുത്ത കഴുതയെ തിരിച്ചുവാങ്ങാം എന്ന് അയാള്‍ കണക്കുകൂട്ടി.
സുല്‍ത്താന്റെ കുതിരാലയത്തില്‍ എത്തിയ കഴുത തന്റെ ചുറ്റുമുള്ള നല്ല ഭംഗിയും കരുത്തുമുള്ള കുതിരകളെ കണ്ട് അത്ഭുതപ്പെട്ടു. താനും അവയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് അവനു പെട്ടെന്നുതന്നെ ബോധമുണ്ടായി.
നിരാശ കലര്‍ന്ന സ്വരത്തില്‍ കഴുത ദൈവത്തോട് കേണു: 'ദൈവമേ, ഞാന്‍ വെറുമൊരു കഴുതയാണെങ്കിലും നിന്റെ തന്നെ സൃഷ്ടിയല്ലേ? ഞാനും നാലുകാലുള്ള മറ്റു ബന്ധുക്കളും തമ്മില്‍ എന്തിനാണ് നീ ഇത്ര വ്യത്യാസം കല്‍പ്പിച്ചിരിക്കുന്നത്? എന്തിനെന്നെ ഏതു നേരവും പട്ടിണിക്കിടുന്നു? എത്ര ദുരിതമാണു ഞാന്‍ സഹിക്കേണ്ടത്? ജീവന്‍ പോയിക്കിട്ടിയെങ്കില്‍ എന്നാശിച്ചാണ് ഓരോ അന്തിയും ഞാന്‍ ഉറങ്ങുന്നത്. ഈ കുതിരകള്‍ ആര്‍ഭാടമായി ജീവിക്കുന്നു. ഞാന്‍ പരമദരിദ്രാവസ്ഥയിലും. എന്താണിതിന്റെ ന്യായം?'
കഴുതക്ക് തന്നോട് തന്നെ വലിയ സങ്കടം തോന്നി. പെട്ടെന്ന് പുറത്തുനിന്ന് ഒരു പെരുമ്പറ മുഴങ്ങി. യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പായിരുന്നു അത്.


കുതിരാലയത്തിലേക്ക് ഇരച്ചുകയറിയ ഭടന്മാര്‍ കുതിരകളെ ഞൊടിയിടയില്‍ തയ്യാറാക്കി പുറത്തേക്കു കുതിച്ചു. കുതിരാലയത്തില്‍ കഴുത തനിച്ചായി. എന്താണ് സംഭവിച്ചതെന്ന് അവന് ഒരു പിടിയും കിട്ടിയില്ല. പിറ്റേന്നു രാവിലെ കുതിരകള്‍ തിരികെയെത്തി. അവയുടെ ദേഹത്ത് വാളുകളും കുന്തങ്ങളും അസ്ത്രങ്ങളും ഏല്‍പ്പിച്ച ചോരയൊലിക്കുന്ന മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. കാലുകളില്‍ വച്ചുകെട്ടലുകളുണ്ടായിരുന്നു. ഒരു സംഘം മൃഗ വൈദ്യന്മാര്‍ അവിടെ എത്തി. മുറിവുകള്‍ കെട്ടാന്‍ അവര്‍ കഠിന പരിശ്രമം ചെയ്തു. ഇതെല്ലാം കണ്ട കഴുത ദൈവത്തോട് അപേക്ഷിച്ചു: 'എന്നോട് പൊറുക്കുക, എന്റെ ഹൃദയത്തില്‍ ഞാന്‍ സംതൃപ്തനാണ്. ചുരുങ്ങിയ പക്ഷം എനിക്ക് സുരക്ഷിതത്വമെങ്കിലുമുണ്ടല്ലോ. ആര്‍ഭാടമേറിയ ഈ കുതിരാലയത്തേക്കാള്‍ പാവംപിടിച്ച എന്റെ തൊഴുത്ത് തന്നെ മതി എനിക്ക്!'
പിറ്റേ ആഴ്ച കഴുതയെ അതിന്റെ ഉടമ കൊണ്ടുപോയി.
പുറമേക്ക് കാണുന്നതുപോലെയല്ല ഒന്നും എന്ന് ഇതിനകം കഴുത മനസിലാക്കിക്കഴിഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago