HOME
DETAILS

സെന്‍ട്രല്‍ വിസ്ത പദ്ധതി; പൊളിക്കല്‍ ഭീഷണിയില്‍ അഞ്ച്പള്ളികള്‍

  
backup
June 13 2021 | 04:06 AM

635353-2


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തുള്ള അഞ്ചുപള്ളികളും ഒരു പുരാതന മഖ്ബറയും പൊളിക്കല്‍ ഭീഷണിയില്‍. ഇതില്‍ തലസ്ഥാന നഗരത്തിലെ ചരിത്രപ്രാധാന്യമുള്ള പള്ളികളും ഉള്‍പ്പെടും. പള്ളികള്‍ പൊളിക്കാതെ പദ്ധതി നടപ്പാക്കണമെന്നും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വഖഫ് ബോര്‍ഡും ജനപ്രതിനിധികളും മുസ്‌ലിം സംഘടനാ നേതാക്കളും പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും കേന്ദ്രം അതിന് ചെവികൊടുത്തിട്ടില്ല.എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാനാണ് ആദ്യം കത്തെഴുതിയത്. പിന്നാലെ വഖഫ് ബോര്‍ഡും ഇക്കാര്യം ആവശ്യപ്പെട്ടു. പള്ളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദിന്റെ മൗലാനാ മഹമൂദ് മദനിയും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇന്ത്യാഗേറ്റിനടുത്ത് രാജ്പഥിലുള്ള ചരിത്രപ്രസിദ്ധമായ സബ്ദ ഗഞ്ച് മസ്ജിദ്, പാര്‍ലമെന്റ് മോസ്‌കെന്ന പേരില്‍ പ്രസിദ്ധമായ റെഡ്‌ക്രോസ് റോഡിലെ ജുമാമസ്ജിദ്, കൃഷിഭവനുള്ളിലും ഉപരാഷ്ട്രപതി ഭവനുള്ളിലുമുള്ള പള്ളികള്‍, സുന്‍ഹേരി ബാഗിലെ പള്ളിയും അതിനോട് അനുബന്ധമായി നില്‍ക്കുന്ന പുരാതന മഖ്ബറ എന്നിവയാണ് പൊളിക്കല്‍ ഭീഷണിയിലുള്ളത്. വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള പള്ളികളാണെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച് കേന്ദ്രം അവരുമായി ആശയ വിനിമയം നടത്തിയിട്ടില്ല.1740ല്‍ നജീബുദ്ദൗലയുടെ മകന്‍ സബ്ദ ഖാന്‍ പണി കഴിപ്പിച്ച സബ്ദ ഗഞ്ച് മസ്ജിദാണ് ഇതില്‍ പ്രധാനം. ഡല്‍ഹിയുടെ ഹൃദയഭാഗമായ റൈസിനാ കുന്നിനോട് ചേര്‍ന്നുള്ള രാജ്പഥിലാണ് പള്ളിയുള്ളത്. സെന്‍ട്രല്‍ വിസ്ത നിര്‍മാണ പദ്ധതിയുടെ ഭാഗമായി പള്ളിയ്ക്കടുത്ത് വലിയ ചാലുകള്‍ കീറിയിട്ടുണ്ട്.
പള്ളിക്ക് ചുറ്റുമുള്ള നീര്‍ത്തടം പൂര്‍ണമായും വറ്റിച്ചു. മുഗള്‍ കാലത്ത് നിര്‍

മിക്കപ്പെട്ട 300 കൊല്ലത്തിലധികം പഴക്കമുള്ള പാര്‍ലമെന്റിനോട് ചേര്‍ന്നുള്ള റെഡ്‌ക്രോസ് റോഡിലെ ജുമാമസ്ജിദ് മന്ത്രിമാരും എം.പിമാരും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ നിസ്‌കരിക്കാനെത്തുന്ന പള്ളിയാണ്.
മൗലാനാ അബ്ദുല്‍ കലാം ആസാദ്, മുന്‍ രാഷ്ട്രപതിമാരായ ഫഖ്‌റുദ്ദീന്‍ അലി അഹമ്മദ്, സാക്കിര്‍ ഹുസൈന്‍, എ.പി.ജെ അബ്ദുല്‍കലാം, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സ്ഥിരമായി നിസ്‌കാരത്തിനെത്തിയിരുന്നത് ഈ പള്ളിയിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago