'' 121 വര്‍ഷത്തിനിടയില്‍ 101 കിരീടം'', റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍
Fans Celebrate Real Madrid Win In Social Media
'' 121 വര്‍ഷത്തിനിടയില്‍ 101 കിരീടം'', റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍
കോപ്പാ ഡെല്‍ റെയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഓസ്വാസിനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ മഡ്രിഡ് കിരീടം സ്വന്തമാക്കിയിരുന്നു. ക്ലബ്ബ് ലോകകപ്പ് ട്രോഫി സ്വന്തമാക്കിയ ശേഷം കോപ്പ ഡെല്‍ റേ കൂടി നേടാന്‍ സാധിച്ചതോട് കൂടി ലാ ലിഗ കിരീട നഷ്ടം മറക്കാന്‍ റയല്‍ ആരാധകര്‍ക്ക് അല്‍പമെങ്കിലും സാധിക്കും.
ഈ സീസണിലെ കോപ്പ ഡെല്‍ റേ കൂടി സ്വന്തമാക്കാന്‍ സാധിച്ചതോടെ 20 തവണ റയലിന് സ്പാനിഷ് കപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടുണ്ട്.
2013-2014 സീസണിന് ശേഷമുളള ക്ലബ്ബിന്റെ ആദ്യ ഡെല്‍ റേ കപ്പ് നേട്ടം കൂടിയാണിത്.
റയലിന്റെ ബ്രസീലിയന്‍ മുന്നേറ്റനിര താരം റോഡ്രിഗോയാണ് ക്ലബ്ബിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. രണ്ട്, എഴുപത് മിനിട്ടുകളിലായിട്ടായിരുന്നു റോഡ്രിഗോ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. ഒസ്വാസിനയുടെ ആശ്വാസ ഗോള്‍ കളിയുടെ 58ാം മിനിട്ടില്‍ ലൂക്കാസ് ടോറോയാണ് സ്വന്തമാക്കിയത്.
101 trophies in 121 years
— PointGod (@Point_God_11_) May 6, 2023
Best club in the history of football
HALA MADRID !! pic.twitter.com/vOsCbgT81i
REAL MADRID WIN THE COPA DEL REY FOR THE 20TH TIME ? pic.twitter.com/Wj7sCUvp1s
— B/R Football (@brfootball) May 6, 2023
Rodrygo is the first player to score multiple goals in a Copa del Rey Final since Lionel Messi ?
— ESPN FC (@ESPNFC) May 6, 2023
Starboy ✨ pic.twitter.com/DhEgkBo9kI
The greatest club in the history of football.
— Mu. (@FutbolMuu) May 6, 2023
No one will ever come close. Hala Madrid.
കിരീടം നേടാന്‍ സാധിച്ചതോടെ വന്‍ തോതിലുളള അഭിനന്ദന പ്രവാഹമാണ് റയലിനെതേടിയെത്തുന്നത്. ''121 വര്‍ഷത്തിനിടയില്‍ 101 കിരീടം നേടിയ ക്ലബ്ബാണ് റയല്‍ മഡ്രിഡ്'' ''റയലിനെ തൊടാന്‍ ഇനി ഏത് ക്ലബ്ബിനാണ് സാധിക്കുക'' തുടങ്ങിയ രീതിയിലുളള അഭിനന്ദന പ്രവാഹമാണ് റയലിനായി ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്.
Content Highlights: Fans Celebrate Real Madrid Win In Social Media
'' 121 വര്‍ഷത്തിനിടയില്‍ 101 കിരീടം'', റയലിനെ തൊടാന്‍ ആരുണ്ട്? സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹവുമായി ആരാധകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."