രാജ്യത്തെ കൊവിഡ് മരണം ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ഏഴിരട്ടിയെങ്കിലും കൂടുതലെന്ന് പഠനം; നിഷേധിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ ഏഴിരട്ടിയോളം കൂടുതലാണ് കൊവിഡ് മരണമെന്ന് നിര്‍ണായക പഠന റിപ്പോര്‍ട്ട്. ഇപ്പോള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനേക്കാള്‍ 5-7 ഇരട്ടി പേരെങ്കിലും കൊവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. മരണസംഖ്യയില്‍ കണക്ക് തിരുത്തി ബിഹാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതി പഠനവും പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍, റിപ്പോര്‍ട്ടിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പബ്ലിക്കേഷന്റെ പേര് പരാമാര്‍ശിക്കാതെയാണ് പഠനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെയാണ് പഠനം നടത്തിയിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ആരോപണം. അറിയപ്പെടുന്ന വസ്തുതകളെ മുന്‍നിര്‍ത്തി മരണം പ്രവചിക്കുക മാത്രമാണ് പഠനത്തില്‍ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചിട്ടില്ല. മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിച്ച ടൂളുകള്‍ ഒരു രാജ്യവും അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.
പഠനം നടത്തിയ സ്ഥലത്തെ കുറിച്ചും ഇതിനായി ഉപയോഗിച്ച മാര്‍ഗത്തെ കുറിച്ചും മാസിക മൗനം പാലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കൊവിഡ് ഡാറ്റമാനേജ്‌മെന്റ് പൂര്‍ണമായും സുതാര്യമാണെന്നും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."