ഇനി സേവനം സ്മാര്‍ട്ട് കസ്റ്റമര്‍ സര്‍വീസിലൂടെ; അടിമുടി മാറാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
Dubai RTA Announces Opening Of Two Smart Customer Service Centres
ഇനി സേവനം സ്മാര്‍ട്ട് കസ്റ്റമര്‍ സര്‍വീസിലൂടെ; അടിമുടി മാറാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്സ് അതോറിറ്റി രണ്ട് പുതിയ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഈ സ്മാര്‍ട്ട് കസ്റ്റമര്‍ സെര്‍വീസിലൂടെ മനുഷ്യരുടെ ഇടപെടലില്ലാതെ ഉപഭോക്താക്കള്‍ക്ക് നിരവധി സേവനങ്ങള്‍ ലഭ്യമാകും. അല്‍ മനാറ, അല്‍ കിഫാഫ് എന്നിവിടങ്ങളിലാണ് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഈ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ തുറന്നിരിക്കുന്നത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്ററുകളില്‍ പാര്‍ക്കിങ്, ലൈസന്‍സ്, വാഹന സംബന്ധിയായ സേവനങ്ങള്‍ എന്നിവയാണ് പ്രധാനമായും നിര്‍വഹിക്കപ്പെടുന്നത്.
''കസ്റ്റമര്‍ സെന്ററുകളെ സ്മാര്‍ട്ടും ഹൈബ്രിഡുമാക്കുക എന്ന ആര്.ടി.എയുടെ പദ്ധതിയുടെ ഭാഗമായാണ് അല്‍ മനാറയിലും അല്‍ കിഫാഫിലും കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ ആരംഭിച്ചത്,'' ആര്.ടി.എയുടെ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ മറ്റാര് അല്‍ തയേര് പറഞ്ഞു.2025 ആകുമ്പോഴേക്കും ആറ് കസ്റ്റമര്‍
സര്‍വീസ് ഹാപ്പിനെസ് സെന്ററുകള്‍ കൂടി സ്മാര്‍ട്ടാക്കി മാറ്റാനാണ് ആര്.ടി.എയുടെ തീരുമാനം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തിലുളള ലോകോത്തര കസ്റ്റമര്‍ സെര്‍വീസ് സെന്ററുകളെ മാതൃകയാക്കിക്കൊണ്ടാണ് ദുബായ് ആര്.ടി.എ തങ്ങളുടെ കസ്റ്റമര്‍ ഹാപ്പി സെന്ററിന്റെ മാതൃക നിര്‍മിച്ചിരിക്കുന്നത്.
വീഡിയോ ചാറ്റിലൂടെയടക്കം സംശയനിവാരണം നടത്താനുളള അവസരം ഈ സ്മാര്‍ട്ട് സര്‍വീസ് സെന്ററിലുണ്ട്.
Content Highlights: Dubai RTA Announces Opening Of Two Smart Customer Service Centres
ഇനി സേവനം സ്മാര്‍ട്ട് കസ്റ്റമര്‍ സര്‍വീസിലൂടെ; അടിമുടി മാറാന്‍ ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."