HOME
DETAILS

സഹകരണ ജീവനക്കാര്‍ക്ക് സേവന ചട്ടങ്ങള്‍; കമ്മിറ്റി രൂപീകരിച്ചു

  
backup
June 20 2022 | 03:06 AM

state-coperative56654

തൊടുപുഴ: സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാര്‍ക്ക് മാത്രമായി സേവന ചട്ടങ്ങള്‍ രൂപീകരിക്കുന്നു. ഇതിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അസി. രജിസ്ട്രാര്‍ എസ്. ബിന്ദു കണ്‍വീനറായി മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ധന വകുപ്പ് റിട്ട. അഡീ. സെക്രട്ടറി ശ്രീജ സി.എസ്, റിട്ട. സഹകരണ സംഘം അഡീ. രജിസ്ട്രാര്‍ കെ. സജാദ് എന്നിവര്‍ അംഗങ്ങളാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ലീവ് റൂള്‍സ്, ടി.എ, ഡി.എ എന്നിവ മാത്രമാണ് സഹകരണ സംഘം ജീവനക്കാര്‍ക്ക് നിലവില്‍ ബാധകമായിട്ടുള്ളത്. സേവന ചട്ടങ്ങളില്‍ ഒരു ഏകീകൃത സ്വഭാവം വരുത്തേണ്ടതുണ്ടെന്നും അതിനാല്‍ ഇവര്‍ക്കുമാത്രമായി സേവന ചട്ടങ്ങള്‍ രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്നുമുള്ള സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശപ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചത്.
എന്നാല്‍ സഹകരണ സംഘം ജീവനക്കാര്‍ക്ക് മാത്രമായി സേവന ചട്ടങ്ങള്‍ രൂപീകരിക്കുന്നത് ജീവനക്കാര്‍ക്കും സംഘങ്ങള്‍ക്കും അനുകൂലമെന്നും പ്രതികൂലമെന്നും വിലയിരുത്തലുണ്ട്.
പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുന്നതു വഴി സഹകരണ സംഘം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ ഏറെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് പറയുന്നു. നിലവില്‍ സഹകരണ ജീവനക്കാരുടെ ശമ്പള സ്‌കെയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിനേക്കാള്‍ കൂടുതലാണ്.
സഹകരണ മേഖലയില്‍ ശമ്പളം നല്‍കുന്നത് അതത് സംഘങ്ങളാണ്.
ആനുകൂല്യങ്ങള്‍ കൂടുന്നതോടെ നഷ്ടത്തിലുള്ള പല സംഘങ്ങളും കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും. നിക്ഷേപത്തില്‍നിന്നു ശമ്പളം നല്‍കരുതെന്ന രജിസ്ട്രാറുടെ നിര്‍ദേശം പല സംഘങ്ങളും ഇപ്പോള്‍തന്നെ കാറ്റില്‍ പറത്തുകയാണ്. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം പലയിടത്തും ലോണ്‍ കുടിശിക കൂടിവരുകയുമാണ്.
അതേസമയം കെ.എസ്.ആര്‍ ലീവ് പാറ്റേണില്‍ മാറ്റംവരുന്നതോടെ തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. തങ്ങള്‍ക്കു കിട്ടേണ്ട അവധികള്‍ പകുതിയായി കുറയുമെന്നാണ് ഇവര്‍ ഭയപ്പെടുന്നത്.
സ്‌പെഷല്‍ കാഷ്വല്‍ ലീവും നഷ്ടപ്പെടാന്‍ ഇടയുണ്ട്. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍നിന്നു തങ്ങളെ ഒഴിവാക്കിയെന്ന് സഹകരണ ജീവനക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago