വിലാസം തെറ്റിപ്പോയോ? സ്മാര്‍ട്ട് ലൈസന്‍സ് കൊച്ചിയിലെത്തും, കൂടുതലറിയാം
വിലാസം തെറ്റിപ്പോയോ? സ്മാര്‍ട്ട് ലൈസന്‍സ് കൊച്ചിയിലെത്തും
സ്മാര്‍ട്ട് ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം. ലൈസന്‍സിലുള്ള മേല്‍വിലാസം തെറ്റാണെങ്കില്‍ ലൈസന്‍സ് ലഭിക്കാന്‍ കൊച്ചി തേവരയിലുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ കേന്ദ്രീകൃത വിതരണ കേന്ദ്രത്തില്‍ എത്തേണ്ടിവരും. അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് മേല്‍വിലാസം ശരിയാണെന്ന് ഉറപ്പുവരുത്തണം.
നിലവില്‍ ലൈസന്‍സുള്ളവര്‍ക്കും പുതിയ ലൈസന്‍സിന് അപേക്ഷ (റീപ്ലെയ്‌സ്‌മെന്റ് ഓഫ് ഡി.എല്‍.) നല്‍കാം.
മൊബൈല്‍ നമ്പര്‍ കൃത്യമായി നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. അപേക്ഷയുടെ പുരോഗതി കൃത്യമായി അറിയാനാകും. മേല്‍വിലാസം കണ്ടെത്താതെ തിരിച്ചെത്തിയാലും ലൈസന്‍സ് ഉടമയെ മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടാനാകും. അതത് ഓഫീസുകളില്‍നിന്നാണ് ഇതുവരെ ലൈസന്‍സ് തയ്യാറാക്കിനല്‍കിയിരുന്നത്. എന്നാല്‍, ഈ സംവിധാനം മാറിയതോടെ കേന്ദ്രീകൃത വിതരണകേന്ദ്രത്തിലേക്ക് മടങ്ങുന്നവിധത്തിലാണ് ക്രമീകരണം. അതത് ഓഫീസുകളിലേക്ക് തിരിച്ചയക്കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.
നിലവിലുള്ള കാര്‍ഡുകള്‍ മാറ്റുന്നതിനായി ഓണ്‍ലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാല്‍ PETG കാര്‍ഡ് ലൈസന്‍സുകള്‍ വീട്ടിലെത്തും. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസില്‍ ലൈസന്‍സ് മാറ്റി നല്‍കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."