അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ കാണാതായത് 40,000ത്തിലധികം സ്ത്രീകളെ, കണക്കുപുറത്തുവിട്ട് എന്‍സിആര്‍ബി
അഞ്ച് വര്‍ഷത്തിനിടെ ഗുജറാത്തില്‍ കാണാതായത് 40000ത്തിലധികം സ്ത്രീകളെ
അഹമ്മദാബാദ്: ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ഗുജറാത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 40000ത്തിലധികം സ്ത്രീകളെ കാണാതായതായി ഔദ്യോഗിക കണക്കുകള്‍. 2016ല്‍ 7,105, 2017ല്‍ 7,712, 2018ല്‍ 9,246, 2019ല്‍ 9,268 എന്നിങ്ങനെയാണ് സ്ത്രീകളെ കാണാതായത്.
2020ല്‍ 8,290 സ്ത്രീകളെ ഗുജറാത്തില്‍ നിന്ന് കാണാതായി.ഈ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് നിന്ന് കാണാതായത് 41,621 പേരെയാണെന്നും എന്‍സിആര്‍ബി കണക്കുകളില്‍ വ്യക്തമാക്കുന്നു. അഹമ്മദാബാദിലും വഡോദരയിലും ഒരു വര്‍ഷത്തിനിടെ (2019 മുതല്‍ 2020 വരെ) 4,722 സ്ത്രീകളെ കാണാതായതായി 2021 ല്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇത്തരത്തില്‍ കാണാതാകുന്ന സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ചിലരെ ലൈംഗിക വൃത്തിയിലേക്ക് കടത്തുന്നതായി തെളിഞ്ഞെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറഞ്ഞു.
സത്രീകളെ കാണാതാകുന്ന കേസുകള്‍ വേണ്ട ഗൗരവത്തോടെ പരിഗണിക്കാത്തതാണ് പൊലീസ് സംവിധാനത്തിന്റെ പ്രശ്‌നം. കൊലപാതകത്തേക്കാള്‍ ഗുരുതരമാണ് ഇത്തരം കേസുകള്‍. ഇത്തരം സംഭവങ്ങള്‍ കൊലപാതക കേസ് പോലെ ഗൗരവത്തോടെ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപി നേതാക്കള്‍ കേരളത്തിലെ സ്ത്രീകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ 40000ത്തിലധികം സ്ത്രീകളെ കാണാനില്ലെന്നും ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹിരേന്‍ ബാങ്കര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."