ഹജ്ജ് 2021: ഏറ്റവും ചുരുങ്ങിയത് 12,113 റിയാൽ, മൂന്ന് കാറ്റഗറി തുകയും പ്രഖ്യാപിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതോടെ ഹജ്ജിനുള്ള പാക്കേജ് ചിലവുകളും മന്ത്രാലയം പുറത്ത് വിട്ടു. സഊദിക്കകത്ത് നിന്ന് മാത്രമുള്ള ഹാജിമാരുമായി നടക്കുന്ന ഹജ്ജിനുള്ള ഏറ്റവും ചുരുങ്ങിയ ചിലവുള്ള പാക്കേജിന് 12,113.95 റിയാൽ ആണ് ചിലവ്. മൂന്ന് തരത്തിലുള്ള പാക്കേജുകൾ മാത്രമാണ് ഉണ്ടാകുക. അതിൽ ഏറ്റവും ചെറിയ പാക്കേജിന്റെ ഫീസ് ആണിത്.
ഏറ്റവും ചെറിയ പാക്കേജ് ആയ ഹോസ്പിറ്റലിറ്റി കാംപ് പാക്കേജ് 12,113.95 റിയാൽ, മധ്യ നിലയിലുള്ള ഡിസ്റ്റിംഗ്യുഷ്ഡ് ഹോസ്പിറ്റാലിറ്റി കാംപ് പാക്കേജ് 14,381.95 റിയാൽ, ഏറ്റവും ഉയർന്ന ഡിസ്റ്റിംഗ്യുഷ്ഡ് ഹോസ്പിറ്റാലിറ്റി ടവർ പാക്കേജ് 16,560.50 റിയാൽ എന്നിങ്ങനെയാണ് ചിലവ്. വാറ്റ് ഉൾപ്പെടാതെയാണ് ഈ തുക. നിലവിലെ 15 ശതമാനം വാറ്റ് കൂടി ചേർക്കുമ്പോൾ തുക ഇതിലും അധികമാകും രാജ്യത്തിനകത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ 60,000 ആളുകളുമായിട്ടാണ് ഈ വർഷം ഹജ്ജ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."