ഇംഗ്ലണ്ട് തുടങ്ങി
ലണ്ടന്‍: യൂറോയില്‍ ജയിച്ചു തുടങ്ങി ഇംഗ്ലണ്ട്. കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയേയാണ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ ക്രൊയേഷ്യ അല്പം പതറിയെങ്കിലും പിന്നീട് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞു. 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. 4-3-3 ശൈലിയില്‍ ക്രൊയേഷ്യയും കളത്തിലിറങ്ങി. 51 ശതമാനം പന്ത് കൈവശം വെച്ച് കളിച്ച ക്രൊയേഷ്യക്ക് പക്ഷേ ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
മത്സരത്തിന്റെ 57ാം മിനുട്ടില്‍ റഹീം സ്റ്റെര്‍ലിങാണ് മികച്ചൊരു നീക്കത്തിലൂടെ ഇംഗ്ലണ്ടിന് വേണ്ടി പന്ത് വലയിലെത്തിച്ചത്. ഒരു ഗോളിന്റെ ലീഡ് സ്വന്തമാക്കിയതോടെ ഇംഗ്ലണ്ടിന് പുതു ഊര്‍ജം കൈവന്നെങ്കിലും ക്രൊയേഷ്യ പ്രതിരോധിച്ചുനിന്നു. സമനില ഗോളിനായി ക്രൊയേഷ്യ ഇംഗ്ലീഷ് പോസ്റ്റ് ലക്ഷ്യമാക്കി പലതവണ മുന്നേറിയെങ്കിലും ഇംഗ്ലീഷ് പ്രതിരോധം ഉറച്ചുതന്നെ നിന്നു. ഇതോടെ ക്രൊയേഷ്യക്ക് ഗോളൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സ്വന്തം നാട്ടിലെ മൈതാനത്തിലെ 20,000 വരുന്ന കാണികളെ സാക്ഷിയാക്കി ഇംഗ്ലീഷ് സംഘം യൂറോ കപ്പിലെ ആദ്യ ജയം സ്വന്തമാക്കി വരവറിയിച്ചു. 19ന് സ്കോട്ട്ലന്ഡിനെതിരേയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."