എന്‍.എസ്.എസിന് 138 കോടി രൂപയുടെ ബജറ്റ്
ചങ്ങനാശേരി:
ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അവതരിപ്പിച്ചു. 138 കോടി രൂപ വരവും അത്രയും തന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജനറല്‍ ഭരണം, സംഘടന ശാഖ, സ്‌കൂള്‍ വിഭാഗം, കോളജ് വിഭാഗം, കൃഷി വിഭാഗം, ഹെല്‍ത്ത് സര്‍വിസസ് പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ്, സോഷ്യല്‍ സര്‍വവിസ്, സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡസ്, മരാമത്ത് വിഭാഗം, ആശ്രമവും ദേവസ്വവും തുടങ്ങി വിവിധ വകുപ്പുകളുടെ ഭരണത്തിലേക്കായി 202223 സാമ്പത്തികവര്‍ഷത്തെ വരവും ചെലവുമാണ് ബജറ്റില്‍ പ്രതീക്ഷിക്കുന്നത്.
മുന്‍വര്‍ഷത്തെ ബജറ്റ് 132 കോടി രൂപയായിരുന്നു. രാവിലെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷമാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ക്ക് ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കനായില്ല. പകരം തൃശൂര്‍ താലൂക്ക് യൂനിയന്‍ പ്രസിഡന്റും ഡയരക്ടര്‍ബോര്‍ഡ് അംഗവുമായ അഡ്വ. സുരേഷ് ആണ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്.
കരയോം രജിസ്ട്രാര്‍ പി.എന്‍ സുരേഷ്, ട്രഷറര്‍ ഡോ.എം ശശികുമാര്‍, പ്രതിനിധി സഭാംഗങ്ങള്‍, ഡയരക്ടര്‍ബോര്‍ഡ് അംഗങ്ങള്‍, കൗണ്‍സില്‍ അംഗങ്ങള്‍, 59 താലൂക്ക് യൂനിയന്‍ പ്രതിനിധികള്‍, എന്‍.എസ്.എസ് ഉദ്യോഗസ്ഥ മേധാവികള്‍, കരയോഗം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."