HOME
DETAILS

ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

  
backup
June 21 2022 | 05:06 AM

kerala-report-in-organ-transplant-fiasco-case

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഏകോപനത്തില്‍ പിഴ ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. ശസ്ത്രക്രിയ നടത്തുമ്പോള്‍ സീനിയര്‍ സര്‍ജന്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ല.

യുറോളജി, നെഫ്രോളജി ഡോക്ടര്‍മാരെ മേധാവികള്‍ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വൃക്ക എത്തി രണ്ടര മണിക്കൂറിനു ശേഷമാണ് സര്‍ജന്‍മാരെ വിളിച്ചുവരുത്തിയത്. ശസ്ത്രക്രിയക്കിടെ ഒരു സര്‍ജനെ കൂടി വിളിച്ചുവരുത്തി. കൂടുതല്‍ വിശദമായി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുണ്ട്. സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തത്.

ബന്ധുക്കളുടെ മൊഴി പൊലിസ് അന്ന് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതേദഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണകാരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.

ആശുപത്രി അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഡോ. വാസുദേവന്‍ പോറ്റി, ഡോ. ജേക്കബ് ജോര്‍ജ് എന്നിവരെയാണ് സസ്‌പെന്ഡ് ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരെ ബലിയാടാക്കുകായണെന്ന ആരോപണവുമായി മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനായ കെ.ജി.എം.സി.ടി.എ രംഗത്തുവന്നിട്ടുണ്ട്.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തിയത്. മെഡിക്കല്‍കോളജില്‍ നാല് മണിക്കൂര്‍ കഴിഞ്ഞാണ് ശസ്ത്രിക്രിയ നടന്നത്. ശസ്ത്രക്രിയ വൈകിയതിനാലാണ് കാരണക്കോണം സ്വദേശിയായ സുരേഷ് കുമാര്‍ മരിച്ചതെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago