പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധത അറിയിച്ച് യശ്വന്ത് സിന്‍ഹ
ഡല്‍ഹി: യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥിയാകാന്‍ യശ്വന്ത് സിന്‍ഹ സന്നദ്ധത അറിയിച്ചു. വിശാല പ്രതിപക്ഷ ഐക്യത്തിനായി നിലകൊള്ളേണ്ട സമയമാണെന്ന് യശ്വന്ത് സിന്‍ഹ പ്രതികരിച്ചു. ഇന്ന് ചേരുന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ. പിന്നീട് ബി.ജെ.പിയുടെ വിമര്‍ശകനായി. ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെത്തി. യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും വലിയ താത്പര്യം തുടക്കത്തില്‍ ഇല്ലായിരുന്നു. തൃണമൂലില്‍ നിന്നും രാജിവെച്ച് മത്സരിക്കണമെന്ന നിബന്ധന കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മുന്നോട്ടുവെച്ചു. തയ്യാറാണെന്ന് യശ്വന്ത് സിന്‍ഹ അറിയിക്കുകയായിരുന്നു.
ശരദ് പവാര്‍, ഗോപാല്‍കൃഷ്ണ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥന നിരസിച്ചു. ഇതോടെ മറ്റൊരു പേരിലേക്ക് പ്രതിപക്ഷത്തിന് എത്തണം.
എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഘടക കക്ഷികളുമായി രാജ്നാഥ് സിങ് ചര്‍ച്ച നടത്തി.രാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 29 ആണ്. വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണല്‍ ജൂലൈ 21നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."