സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ തീരുമാനം നാളെ; നിയന്ത്രണങ്ങള്‍ ഇനിയും തുടരും
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ 16 വരെ തുടരും. പിന്നീടുള്ള ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ സ്ട്രാറ്റജി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്താകെ ഒരേ തലത്തിലുള്ള നിയന്ത്രണവും പരിശോധനയുമാണ് നിലവിലുള്ളത്. അത് മാറ്റി രോഗവ്യാപനത്തിന്റെ തീവ്രത നോക്കി വ്യത്യസ്ത നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശം. പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദേശ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കും. വിശദമായ കാര്യങ്ങള്‍ അടുത്ത ദിവസം അറിയിക്കും.
പരിശോധന വര്‍ധിപ്പിക്കും. പുതിയ ക്യാമ്പയിന്‍ ആലോചിക്കുന്നുണ്ട്. വീടുകളില്‍ നിന്നാണ് രോഗം ഇപ്പോള്‍ പടരുന്നത്. അത് തടയാന്‍ മാര്‍ഗം സ്വീകരിക്കും.
119 ആദിവാസി കോളനികളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വാക്‌സീന്‍ സൗകര്യമില്ല. അവിടങ്ങളില്‍ ക്യാമ്പും നടത്താനായില്ല. 362 കോളനികളില്‍ സ്‌പെഷല്‍ ക്യാമ്പ് നടത്തി. അവശേഷിക്കുന്നവയിലും ക്യാമ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദ്ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."