പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇസ് ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച് അര്‍ധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
عمران خان کو قادر ٹرسٹ کیس میں گرفتار کیاگیا ہے۔ آئی جی اسلام آباد ۔
— Islamabad Police (@ICT_Police) May 9, 2023
حالات معمول کے مطابق ہیں ۔ آئی جی اسلام آباد
دفعہ 144 نافذ العمل ہے خلاف ورزی کی صورت میں کارروائی عمل میں لائی جائے گی ۔
സൈന്യം ഇമ്രാന്‍ ഖാന്റെ വാഹനം വളയുന്നതും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
They have badly pushed injured Imran Khan. Pakistan’s people, this is the time to save your country. You won’t get any other opportunity. pic.twitter.com/Glo5cmvksd
— PTI (@PTIofficial) May 9, 2023
പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്ക് വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നതുമടക്കം നിരവധി കേസുകള്‍ ഇമ്രാന്റെ പേരിലുണ്ട്. നിരവധി തവണ ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."