HOME
DETAILS

'ഇ.ഡിക്കും മോദി സര്‍ക്കാറിനും ഭയപ്പെടുത്താനാവില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടെയുള്ളപ്പോള്‍ മണിക്കൂറുകളുടെ ചോദ്യം ചെയ്യല്‍ തളര്‍ത്തില്ല' രാഹുല്‍

  
backup
June 22 2022 | 09:06 AM

national-interacting-with-congress-party-workers-at-aicc-headquarters-delhi

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) മോദി സര്‍ക്കാറിനും തന്നെ ഭയപ്പെടുത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിക്കൂറുകളോളമുള്ള ചോദ്യം ചെയ്യല്‍ തന്നെ തളര്‍ത്തില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ പറഞ്ഞു.

'ഇ.ഡി മുറിയില്‍ രാഹുല്‍ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, ഓരോ നേതാവുമുണ്ടായിരുന്നു. ഈ സര്‍ക്കാറിനെതിരെ നില്‍ക്കുന്ന ഓരോ ഇന്ത്യക്കാരനും എന്റെ പിറകിലുണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ ക്ഷീണിതനാകും. ഇ.ഡിയും ഇത്തരത്തിലുള്ള ഏജന്‍സികളും എന്നെ ബാധിക്കില്ല ' അദ്ദേഹം പറഞ്ഞു. ഇത്രമാത്രം ക്ഷമ എവിടുന്നു കിട്ടി എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തന്നോട് ചോദിച്ചത്. 2004 മുതല്‍ ഞാന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നു, അവിടെ നിന്നാണ് ക്ഷമ കൈവന്നത് എന്നാണ് താന്‍ ഉത്തരം നല്‍കിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ നിങ്ങളുടെ ശക്തി എനിക്കു നല്‍കി. അതുകൊണ്ടു തന്നെ ഇഡിയും വിഡിയും ഒന്നും തന്നെ ബാധിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളെ ഭയപ്പെടുത്താനാവില്ല. അടിച്ചമര്‍ത്താനാവില്ല. കാരണം കോണ്‍ഗ്രസ് സത്യത്തിനു വേണ്ടിയാണ് പോരാടുന്നത്. എന്റെ കാര്യം വളരെ ചെറുതാണ്. അത് കാര്യമാക്കേണ്ട. അഗ്നിപഥ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

അഗ്‌നിപഥ് പിന്‍വലിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
മറ്റൊരു ഭാഗത്ത് ചൈനയുടെ സൈന്യം ഹിന്ദുസ്ഥാന്റെ മണ്ണില്‍ കടന്നു കയറിയിരിക്കുന്നു. ഇന്ത്യന്‍ മണ്ണ് അവര്‍ പിടിച്ചടക്കിയിരിക്കുന്നു. ഈ സത്യം ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണ്. സൈന്യത്തെ ശക്തമാക്കുകയാണ് വേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുതകയാണ്. ഒരു യുദ്ധം വന്നാല്‍ ഇതിന്റെ ഫലം നാം അനുഭവിക്കേണ്ടി വരും. ഓര്‍ത്തു വെച്ചോളൂ, രാജ്യത്തിനാണ് നഷ്ടം വരുന്നത്. ഇഡി വിഷയം വളരെ ചെറുതാണ്. അത് വിട്ടേക്കൂ. രാജ്യത്തിന്റെ യുവതയുടെ സുരക്ഷ നമ്മുടെ കടമയാണ്. അതിന് വേണ്ടി മുന്നിട്ടിറങ്ങണം.

'കര്‍ഷക സമരം പിന്‍വലിക്കേണ്ടി വരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പറയുകയാണിപ്പോള്‍. അവര്‍ രാജ്യത്തിന്റെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. എന്നിട്ട് ദേശസ്‌നേഹികളാണ് എന്നു പറയുന്നു. യഥാര്‍ത്ഥ ദേശസ്‌നേഹം എന്താണ് എന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയാം. ഈ പദ്ധതി പിന്‍വലിക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാനിലെ ഓരോ യുവാവും ഇതില്‍ നമുക്കൊപ്പം നില്‍ക്കും. കാരണം അവര്‍ക്കറിയാം സൈന്യത്തെ ബലപ്പെടുത്തുന്നതിലാണ് രാജ്യത്തിന്റെ ശക്തി. രാജ്യത്തോടും സൈന്യത്തോടും മോദി ചെയ്ത ഈ ചതിയെ നാം ഒന്നിച്ചു നേരിടും- അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അഞ്ചു ദിവസത്തിനിടെ അമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. അഞ്ചാം ദിവസം 12 മണിക്കൂറായിരുന്നു ചോദ്യം ചെയ്യല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago