HOME
DETAILS

വിധിനിർണയത്തിലേക്ക് നീങ്ങുന്ന കർണാടക

  
backup
May 10 2023 | 03:05 AM

karnataka-moving-towards-election

Karnataka moving towards election


രാജ്യത്തെ ഭരണ-പ്രതിപക്ഷ കക്ഷികളൊന്നാകെ പൊതുതെരഞ്ഞെടുപ്പിനോളം പ്രാധാന്യം കൽപ്പിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് കർണാടക ഇന്ന് പോളിങ് ബൂത്തിലെത്തുകയാണ്. ബി.ജെ.പിയും കോൺഗ്രസും നേർക്കുനേർ പോരാടുന്ന കർണാടക ആരു പിടിക്കും എന്നത് അവിടെ മാത്രമല്ല, ദേശീയതലത്തിലും ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ചോദ്യമാണ്. ദേശീയരാഷ്ട്രീയത്തിൽ വഴിത്തിരിവുകൾക്ക് ഹേതുവാകുന്ന തെരഞ്ഞെടുപ്പുകൂടിയാണ് കന്നഡപ്പോര്. ബി.ജെ.പിക്ക് ഈ അങ്കം ജയിച്ചേ തീരു. തെക്കേ ഇന്ത്യയിലേക്കുള്ള സംഘ്പരിവാരത്തിന്റെ പ്രവേശന കവാടമെന്ന് വിശേഷിപ്പിക്കുന്ന കർണാടക നഷ്ടമാകുന്നത് ആർ.എസ്.എസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാവും. 2024ലേക്കുള്ള സിഗ്‌നൽ പോയിന്റായാണ് കർണാടക തെരഞ്ഞെടുപ്പിനെ ബി.ജെ.പി കാണുന്നതെന്ന് നേതാക്കൾ പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടർച്ച നേടാൻ കഴിഞ്ഞാൽ മോദി പ്രഭാവത്തിന്റെ കരുത്ത് വീണ്ടും ഉയർത്താനാകുമെന്ന കണക്കൂകൂട്ടലിലാണവർ.

ഡബിൾ എൻജിൻ സർക്കാരിനുള്ള അംഗീകാരമെന്ന പ്രചാരണം വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിലും തുണച്ചേക്കാം. തീവ്രഹിന്ദുത്വ നിലപാടിന് ലഭിക്കുന്ന അംഗീകാരമായും കർണാടക വിജയത്തെ ബി.ജെ.പി ആഘോഷിക്കും. എന്നാൽ ഫലം തിരിച്ചായാൽ മോദിയുടെ വലിയ പരാജയമായി അത് വിലയിരുത്തപ്പെടുകയും ചെയ്യും. കാരണം, ഒരു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്രയും സമയം ചെലവഴിച്ച് പ്രചാരണം നടത്തിയ മറ്റൊരു പ്രധാനമന്ത്രി ചരിത്രത്തിലുണ്ടാവില്ല. കർണാടകയിൽ കാലിടറിയാൽ അഴിമതിക്കെതിരായ പോരാട്ടം എന്ന മുദ്രാവാക്യം മേലിൽ ഉയർത്താനും പരിമിതിയുണ്ടാകും. ഇതിനെല്ലാം പുറമെ, കേന്ദ്ര സർക്കാരിനെതിരായ താക്കീതായി ബി.ജെ.പിയുടെ പരാജയത്തെ പ്രതിപക്ഷം ഉയത്തിക്കാട്ടും.


കേന്ദ്രീകൃത ഘടനയോ ആശയപരമായ ഐക്യപ്പെടലോ ഇല്ലാതെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ ഏകോപനത്തിന് കർണാടക ഫലം നിർണായകമായ വഴിത്തിരിവാകും. കോൺഗ്രസ് കൂടുതൽ കരുത്ത് നേടി ദേശീയതലത്തിൽ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാനുള്ള നീക്കങ്ങൾക്ക് കർണാടകയുടെ ആത്മവിശ്വാസത്തിൽ തുടക്കമിട്ടാൽ 2024 ബി.ജെ.പിക്ക് ഈസി വാക്കോവറാവില്ല.
പ്രചാരണഘട്ടത്തിൽ ബി.ജെ.പി നേരിട്ട ഏറ്റവും വലിയ വെല്ലുവിളി അഴിമതി ആരോപണമായിരുന്നു. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രി അമിത്ഷായോ ഒരുഘട്ടത്തിൽ പോലും കോൺഗ്രസിന്റെ ആരോപണങ്ങളിൽ നേരിട്ട് പ്രതികരിച്ചില്ല. ഇത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സംസ്ഥാന സർക്കാരിനെക്കുറിച്ച് കാര്യമായൊന്നും ബി.ജെ.പി പറയാതിരുന്നത് സ്വന്തം അണികളിൽ പോലും ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു.


ഹിന്ദുത്വ ആശയങ്ങൾ പരസ്യമായി പ്രചരിപ്പിക്കുമ്പോഴും ജാതിരാഷ്ട്രീയത്തിന്റെ വെല്ലുവിളി ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേരിടേണ്ടിവന്നു എന്നാണ് പ്രചാരണ ഘട്ടം തെളിയിച്ചത്. ലിംഗായത്തുകളിലെ പ്രതിഷേധവും അകൽച്ചയും പരിഹരിക്കാനായില്ലെന്ന് മാത്രമല്ല, പ്രബല ലിംഗായത്ത് നേതാക്കൾ കോൺഗ്രസ് പക്ഷത്തേക്ക് കൂടുമാറിയതും ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചത്.
യെദ്യൂരപ്പയിലൂടെ ലിംഗായത്തിൽ വേരുറപ്പിക്കാനുള്ള ശ്രമം പലകുറി നടത്തിയെങ്കിലും പൂർണതോതിൽ സ്വാധീനം ചെലുത്താനാകാഞ്ഞത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ അളവോളം പരിമിതിയാണ്. ഹിന്ദുത്വ ആശയങ്ങൾ നടപ്പാക്കാൻ അരനൂറ്റാണ്ടോളമായി ആർ.എസ്.എസ് ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ കാരവല്ലി-മലനാട് മേഖലയിൽ മാത്രമാണ് വേരുറപ്പിക്കാനായത്. ഇതിന് അടിസ്ഥാനപരമായ കാരണം, ബ്രാഹ്മണിക്കൽ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുത്വ അജൻഡയോടുള്ള ലിംഗായത്ത്‌-വൊക്കലിഗ വിഭാഗത്തിന്റെ എതിർപ്പുകൂടിയാണ്. മംഗളൂരു, ബട്കൽ, ശിവമൊഗ്ഗ മേഖലകളിലെ സംഘസ്വാധീനത്തിന്റെ കരുത്തിൽ സംസ്ഥാനം മുഴുവൻ പടരാനുള്ള ബി.ജെ.പി ഗൃഹപാഠം ഇതുവരെയും വേണ്ടതുപോലെ ഫലിച്ചിട്ടില്ല.


തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് പകുതിയോളം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പതിവിന് വിപരീത തുടക്കമാണ് കോൺഗ്രസിൽ ദൃശ്യമായത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചുള്ള തർക്കങ്ങളെല്ലാം ഉള്ളിലമർത്തി, ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ നേതാക്കൾ ഉൾപ്പെടെ തീരുമാനിച്ചതോടെ കോൺഗ്രസിന് പ്രചാരണരംഗത്ത് ഏറെ മുന്നിലെത്താൻ കഴിഞ്ഞു. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, സംവരണം, കർഷക പ്രശ്‌നങ്ങൾ എന്നിവയിലൂന്നിയ പ്രചാരണമാണ് ആദ്യഘട്ടം മുതൽ കോൺഗ്രസിന് മേൽക്കൈ നേടിക്കൊടുത്തത്. സംവരണ വിഷയത്തിൽ സമുദായങ്ങളുടെ മിടിപ്പ് തൊട്ടറിഞ്ഞ നീക്കമാണ് കോൺഗ്രസിൽ നിന്നുണ്ടായത്. മുസ്‌ലിം സംവരണം റദ്ദാക്കാനുള്ള ബൊമ്മെ സർക്കാർ തീരുമാനത്തെ നഖശിഖാന്തം എതിർത്ത കോൺഗ്രസ് നേതൃത്വം, തങ്ങൾ അധികാരത്തിലെത്തിയാൽ ബി.ജെ.പി റദ്ദാക്കിയ സംവരണാനുപാതം പുനഃസ്ഥാപിക്കുമെന്നും സംവരണപരിധി മൊത്തത്തിൽ മാറ്റുമെന്നും പ്രഖ്യാപിച്ചു. കൂടാതെ, ലിംഗായത്ത്, വൊക്കലിഗ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ, പട്ടിക ജാതി, വർഗ വിഭാഗങ്ങൾ എന്നിവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുകൂടി കോൺഗ്രസ് നൽകിയത് കർണാടകയിലെ സവിശേഷവും ഏറ്റവും സങ്കീർണവുമായ ജാതി സമവാക്യങ്ങളെ പരിഗണിച്ചുകൊണ്ടാണ്.
കോൺഗ്രസിനെ സംബന്ധിച്ചും ഇതൊരു ജീവൻമരണ പോരാട്ടമാണ്.

ദേശീയതലത്തിൽ കൂടുതൽ ദയനീയമായ സാഹചര്യത്തിലേക്ക് വീഴാതിരിക്കാനുള്ള പിടിവള്ളിയാണ് കർണാടക. അതുകൊണ്ടു തന്നെ ദേശീയ-സംസ്ഥാന നേതാക്കൾ അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് തുടക്കം മുതൽ പടനയിച്ചത്.
ആർക്കും സ്വന്തമായി ഭൂരിപക്ഷമില്ലെങ്കിൽ കിങ് മേക്കറാവാനുള്ള ഒരുക്കത്തിലാണ് ജെ.ഡി.എസ്. കര്‍ഷക മേഖലയിലെ തങ്ങളുടെ സ്വാധീനം നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ അവർ അരയും തലയും മുറുക്കി രംഗത്തിറങ്ങി. വലിയ പ്രഖ്യാപനങ്ങളോടെ രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി പക്ഷേ, മൂന്നോളം മണ്ഡലങ്ങളില്‍ മാത്രമാണ് ശ്രദ്ധയൂന്നിയത്.


മാറ്റങ്ങൾക്ക് കർണാടക വഴങ്ങുമോ എന്ന് നിർണയിക്കാനുള്ള അതിപ്രധാന സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ് സംസ്ഥാനം ഇന്ന്.

Karnataka moving towards election


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago