നെഫ്താലി ബെന്നറ്റ് ഇസ്റാഈല്‍ പ്രധാനമന്ത്രി
ജറൂസലേം: രാഷ്ട്രീയഅസ്ഥിരതയ്ക്ക് മാറ്റംവരുത്തി ഐക്യരാഷ്ട്രം സാധ്യമാക്കുമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ്.
ഞായറാഴ്ച പാര്‍ലമെന്റില്‍ വിശ്വാസ വോട്ടെടുപ്പിനു ശേഷമാണ് ബെന്നറ്റിന് സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷം തെളിയിക്കാനായത്. 59 നെതിരേ 60 വോട്ടുകള്‍ക്കാണ് ബെന്നറ്റ് മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ വിജയം നേടിയത്.
ഒരംഗം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. എട്ടു പാര്‍ട്ടികളുടെ സഖ്യമാണ് ഇസ്റാഈല്‍ ഭരിക്കുന്നത്. പ്രധാനപ്രതിപക്ഷമായ യേഷ് അതിദ് യായിര്‍ ലാപിഡ് രണ്ടു വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രിയാകും. അദ്ദേഹം വിദേശകാര്യമന്ത്രിയായി ചുമതലയേറ്റു.
താന്‍ എത്രയും വേഗം തിരിച്ചെത്തുമെന്നായിരുന്നു പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. നെഫ്താലി ബെന്നറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."