HOME
DETAILS
MAL
റോഹിംഗ്യന്‍ കാംപയിനിന് പിന്തുണയേറുന്നു
backup
June 14 2021 | 20:06 PM
നയ്പിഡൊ: മ്യാന്മറില് റോഹിംഗ്യകള്‍ക്കെതിരേ നടത്തുന്ന വംശീയ ആക്രമണത്തിനെതിരേയുള്ള കാംപയിനിന് സമൂഹമാധ്യമങ്ങളില്‍ പിന്തുണയേറുന്നു.
കഴിഞ്ഞ ദിവസം ' ബ്ലാക്ക് ഫോര്‍ റോഹിംഗ്യ ' എന്ന ഹാഷ്ടാഗില് നടത്തിയ കാംപയിന് ട്വിറ്ററില്‍ ട്രെന്റിങ്ങായി.
ഞായറാഴ്ച കാംപയിന് അഭിവാദ്യമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍ കറുത്തവസ്ത്രമണിഞ്ഞ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. മ്യാന്മറിലും കറുത്ത പ്ലക്കാര്‍ഡുകളേന്തി ജനങ്ങള്‍ നടത്തിയ പ്രതിഷേധം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യാങ്കൂണിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ട്വിറ്ററില്‍ 3,32,000 തവണ ഹാഷ്ടാഗ് പരാമര്‍ശിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."