കെ.പി.പി.എൽ: ഉൽപാദനം ആരംഭിക്കാൻ നടപടി
തിരുവനന്തപുരം
കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായുള്ള നടപടിയെടുക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ ബോർഡിന്റെ ഓഫിസുകളിൽ സേവനമനുഷ്ഠിക്കുന്ന സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായ നാലു എൽ.ഡി. ക്ലർക്ക്, നാലു പ്യൂൺ, രണ്ട് പ്യൂൺ കം പ്രോസസ് സെർവർ എന്നിവർക്കും 8 പാർട്ട് ടൈം സ്വീപ്പർമാർക്കും ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങൾ നൽകും.
മാർച്ച് 13 ന് കാലാവധി അവസാനിച്ച മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മിഷൻ പുനഃസംഘടിപ്പിച്ചു. റിട്ട. ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനും അഡ്വ. മാണി വിതയത്തിൽ (എറണാകുളം), ജി. രതികുമാർ (കൊട്ടാരക്കര) എന്നിവർ അംഗങ്ങളുമാണ്.
എറണാകുളം കാക്കനാട് വില്ലേജിൽ 02.1550 ഹെക്ടർ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കിൽ കിൻഫ്രയ്ക്ക് കൈമാറാൻ അനുമതി നൽകി.
14 ഏക്കർ ഭൂമി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു നൽകും.
മലപ്പുറം നടുവട്ടം വില്ലേജിലെ എട്ട് ഏക്കർ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിന് കെ.എസ്.ഐ.ഡി.സിക്ക് പാട്ടത്തിന് നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."