HOME
DETAILS

ഡോ വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതില്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെട്ടു, ന്യായീകരണം വിലപ്പോകില്ല; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  
backup
May 11, 2023 | 7:15 AM

highcourt-special-sitting-on-dr-vandana-murder

ഡോ വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതില്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെട്ടു; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സംവിധാനത്തിന്റെ പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും വിഷത്തെ ന്യായീകരിക്കാനാവില്ലെന്നും കേസ് പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞു.

ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് തള്ളിക്കളയരുത്. സംവിധാനങ്ങളുടെ പരാജയമാണ്. പ്രതിയുടെ പെരുമാറ്റത്തില്‍ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കില്‍ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപിനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.

അതേസമയം, പൊലിസ് മേധാവി ഓണ്‍ലൈനായി കോടതിയില്‍ ഹാജരായിരുന്നു. കോടതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ വഴിയാണ് എന്തുസംഭവിച്ചുവെന്ന് എ.ഡി.ജി.പി വിശദീകരിച്ചത്. അക്രമിയെ പ്രതിരോധിക്കാനായി പൊലിസിന്റെ കൈയ്യില്‍ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലിസ് അറിയിച്ചു.

ആശുപത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോള്‍ ഉണ്ടാക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ ഉള്‍പ്പെടെ പോലിസ് സേവനം ഉറപ്പാക്കുമെന്നും എ.ഡി.ജി.പി ഹൈക്കോടതിയില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം

Kuwait
  •  10 minutes ago
No Image

ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  11 minutes ago
No Image

കോഴിക്കോട് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; 20കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  42 minutes ago
No Image

ഡിസ്നിലാൻഡ് അബൂദബി: എപ്പോൾ തുറക്കും? എന്തൊക്കെ പ്രതീക്ഷിക്കാം?; കൂടുതലറിയാം

uae
  •  43 minutes ago
No Image

വീട്ടിൽ കൊണ്ടുവിടുന്നതിനിടെ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

crime
  •  an hour ago
No Image

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ: യുവതിക്ക് 9 വിരലുകൾ നഷ്ടമായ കേസ്; സ്വകാര്യ ആശുപത്രിയെ സംരക്ഷിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

National
  •  an hour ago
No Image

"ഫൈൻഡ് യുവർ ചാലഞ്ച്"; ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ശനിയാഴ്ച തുടക്കം

uae
  •  an hour ago
No Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പടിവാതിലിൽ; ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

Kerala
  •  2 hours ago
No Image

ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ

uae
  •  2 hours ago
No Image

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന: മരവിപ്പിക്കാൻ തീരുമാനം, മന്ത്രിസഭാ ഉപസമിതി പരിശോധിക്കും; മുഖ്യമന്ത്രി

Kerala
  •  2 hours ago