HOME
DETAILS
MAL
ആയിശയെ ബംഗ്ലാദേശുകാരിയാക്കി, വേട്ടയാടലിനെതിരേ നിയമനടപടിയുമായി ആയിശ സുല്‍ത്താന
backup
June 15 2021 | 12:06 PM
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ആയിശ സുല്‍ത്താനയെ പരിചയപ്പെടുത്തുന്നത് ബംഗ്ലാദേശുകാരിയായി. അവരുടെ പേരില്‍ പോലും വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് പ്രചാരണം.
അത്തരം പ്രൊഫൈലുകളിലൂടെ ഞാന്‍ ബംഗ്ലാദേശുകാരിയാണെന്ന് പ്രചരിപ്പിച്ച് ആക്രമിക്കുകയാണെന്നും ബി.ജെ.പിക്കെതിരേ പ്രതികരിച്ചതിനാണ് ഈ പ്രതികാരനടപടിയെന്നും തന്നെ വേട്ടയാടുന്നതെന്നും ആയിശ പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.
അതേസമയം സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബി.ജെ.പിയെ ഒഴിവാക്കി. കോര്‍ കമ്മിറ്റി യോഗം ആണ് തീരുമാനം എടുത്തത്. എ.പി അബ്ദുള്ളക്കുട്ടി നടത്തിയ ദ്വീപ് വിരുദ്ധ പരാമര്‍ശത്തിലും
ആയിശ സുല്‍ത്താനയ്ക്ക് എതിരെ ബി.ജെ.പി ലക്ഷദ്വീപ് അധ്യക്ഷന്‍ തന്നെ കേസ് നല്‍കിയതിലും പ്രതിഷേധിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."