'അമ്മ'യിലെ അംഗങ്ങള്‍ അപായപ്പെടുത്തുമെന്ന് ഭയമെന്ന് ഷമ്മി തിലകന്‍; മീ ടൂ ആരോപണം നേരിടുന്നയാളുടെ മുമ്പില്‍ ഹാജരാകാന്‍ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ല
കൊച്ചി: താര സംഘടന 'അമ്മ'യിലെ അംഗങ്ങള്‍ തന്നെ അപായപ്പെടുത്തുമോ എന്ന് ഭയക്കുന്നതായി നടന്‍ ഷമ്മി തിലകന്‍. ഏതു സമയത്താണ് ഇവരില്‍ ചിലര്‍ തന്നെ അപായപ്പെടുത്തുക എന്ന് അറിയില്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഏതോ ഒരാളുടെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് മുന്‍പ് ഒരംഗം മുമ്പ് പറഞ്ഞിട്ടുണ്ട്. അതോര്‍ക്കുമ്പോള്‍ പേടിയുണ്ട്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഭാഗമാണ് പലരും. അതുകൊണ്ടാണ് മാഫിയ എന്നൊക്കെ പറയുന്നത്. ജീവിതം ഒന്നേ ഉള്ളൂ. അത് പേടിക്കാതെ ജീവിക്കാന്‍ കഴിയണമെന്നും' നടന്‍ കൂട്ടിച്ചേര്‍ത്തു.
'അമ്മ'യുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാതിരുന്നത് അറിയിപ്പ് ലഭിക്കാഞ്ഞതിനാലാണ്. അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ല. അജണ്ടയോ അറിയിപ്പോ ഇല്ലാതെ പങ്കെടുക്കാന്‍ സാധിക്കില്ല. 'ഈ അച്ചടക്ക സമിതിക്കെതിരെ താന്‍ മുന്‍പ് പരാതി കൊടുത്തിട്ടുള്ളതാണ്, ധാര്‍മികമായി സമിതി നിലനില്‍ക്കുന്നില്ല.
മീ ടൂ ആരോപണമുള്ള വ്യക്തിയാണ് അതിന്റെ പ്രിസൈഡിങ് ഓഫീസര്‍. അദ്ദേഹത്തിന് മുന്നില്‍ നേരിട്ട് ഹാജരാകേണ്ട തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്ന്'ഷമ്മി തിലകന്‍ പറഞ്ഞു.
ആദ്യം പരാതിയില്‍ പ്രസിഡന്റ് തീരുമാനം എടുക്കട്ടേ. മുന്‍വിധിയോടെ തന്നെ പുറത്താക്കണം എന്ന തരത്തിലാണ് ഇവരുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും. ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത് ഒന്നുമല്ല കുറ്റപത്രത്തില്‍ പറയുന്നത്. അതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി.
കുറ്റപത്രം തയാറാക്കിയിരിക്കുന്നത് ഒരു വക്കീല്‍ ആണ്. കുറ്റപത്രത്തിലെ ഭാഷ അത്തരത്തില്‍ ഉള്ളതാണ്. അഡ്വക്കേറ്റ് ശ്രീകുമാര്‍ 'അമ്മയ്ക്കുവേണ്ടി വാദിച്ച ഒരു കേസെങ്കിലും വിജയിച്ചിട്ടുണ്ടോ?' എന്നും ഷമ്മി തിലകന്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."