മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ടി.ശിവദാസമോനോന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും കേരളത്തിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂന്ന് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു.
ദീര്‍ഘകാലമായി വാര്‍ധക്യ സഹഹജമായ അസുഖത്തെത്തുടര്‍ന്ന് മഞ്ചേരിയിലെ മകളുടെ വീട്ടിലായിരുന്നു താമസം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍ നിന്ന് നാലു തവണ നിയമസഭയിലോട്ട് വിജയിച്ചു. മൂന്നാമത്തെ ഇ.കെ നായനാര്‍ മന്ത്രിസഭയിലെ ധനവകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാര്‍ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.
ടി.ശിവദാസ മേനോന്‍ 1932 ജൂണ്‍ 14 നാണ് ജനിച്ചത്. ടി. കെ. ഭവാനിയായിരുന്നു ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗമായിരുന്നു. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ കര്‍ശനമായ ഇടപെടലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. നേരത്തെ മണ്ണാര്‍ക്കാട്ടിലെ കെ.ടി.എം ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. പിന്നീട് അദ്ദേഹം സ്‌കൂളിന്റെ പ്രധാന അധ്യാപകനായി.
കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗവും കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടീച്ചേഴ്‌സ് ഗ്രൗണ്ടിലെ നീണ്ട കരിയറില്‍ അദ്ദേഹം ആദ്യം കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ മലബാര്‍ റീജിയണല്‍ പ്രസിഡന്റായി. പിന്നീട് കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് യൂണിയന്റെ (കെ.പി.ടി.യു) ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
1987, 1991 ല്‍ മലമ്പുഴയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 1996 വരെ പബ്ലിക് അക്കൗണ്ടുകള്‍ക്കായുള്ള കമ്മിറ്റി ചെയര്‍മാനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."