HOME
DETAILS
MAL
ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സി.പി.എം; വിശ്വാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് നിര്‍ദ്ദേശം
backup
June 18 2021 | 10:06 AM
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സി.പി.എം. വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്നത് പരിഗണിക്കാം. ഭൂരിപക്ഷമായ വിശ്വാസികളെ പിണക്കുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ല. രോഗവ്യാപന തോത് താഴുന്നത് പരിഗണിച്ച് വേഗത്തില്‍ തീരുമാനം എടുക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങള്‍ തുറക്കുന്നത് പരിഗണിക്കണമെന്ന് മുസ്ലിം സംഘടനകളും മതമേലധ്യക്ഷന്‍മാരും ആവശ്യപ്പെട്ടിരുന്നു.എന്‍.എസ്.എസ് അടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."