ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായത് 500 ഇന്ത്യക്കാര്‍ക്ക്; മൂന്ന് മാസത്തിനിടെ പണിപോയത് 27000 പേര്‍ക്ക്
ആമസോണില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായത് 500 ഇന്ത്യക്കാര്‍ക്ക്
ന്യൂഡല്‍ഹി: ആമസോണ്‍ അഞ്ഞുറിലധികം ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ആമസോണില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്തുവന്നിരുന്നവരെയാണ് പിരിച്ചുവിട്ടത്. ആമസോണ്‍ ഗ്ലോബല്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണിവര്‍. മാര്‍ച്ചില്‍ വലിയ തോതില്‍ പിരിച്ചുവിടലുണ്ടാകുമെന്ന് ആമസോണ്‍ സിഇഒ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനു പിന്നാലെ നിരവധിയാളുകളുടെ ജോലി നഷ്ടമായിരുന്നു.
സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോണ്‍ തീരുമാനിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിക്ക് പ്രതീക്ഷിച്ച ലാഭത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ചില തസ്തികകള്‍ കമ്പനി ഒഴിവാക്കുകയാണെന്നും ആമസോണ്‍ ഹാര്ഡ്വേര് തലവന്‍ ഡേവ് ലിമ്പ് വ്യക്തമാക്കിയിരുന്നു.
ജനുവരിയില്‍ 18,000 ജീവനക്കാരെ ആമസോണ്‍പിരിച്ചുവിട്ടിരുന്നു. നിലവില്‍ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയില്‍ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."