കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ (73)അന്തരിച്ചു. അര്‍ബുദബാധയെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
450 ഓളം ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചു. നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. 2010ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും വെണ്ണിക്കുളം സ്മാരക പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു ലഭിച്ചു.
1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ജനിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മാതാവായും പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചാണ് ചലച്ചിത്ര രംഗത്ത് രമേശന്‍ നായര്‍ പ്രവേശിച്ചത്.
തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടാണ്. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട.അധ്യാപികയും എഴുത്തുകാരിയുമായ പി.രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."