HOME
DETAILS

പ്രവാചകനിന്ദ: രാജസ്ഥാനിൽ ഒരാൾ കൊല്ലപ്പെട്ടു; സംഘർഷം പടരുന്നു

  
backup
June 29 2022 | 07:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b5%bd


ജയ്പൂർ
പ്രവാചകനെ നിന്ദിച്ച് ബി.ജെ.പി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടതോടെ രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘർഷം വ്യാപിക്കുന്നു. നൂപുർ ശർമയെ സമൂഹമാധ്യമത്തിൽ പിന്തുണച്ച തയ്യൽ കട നടത്തുന്ന കനയ്യ ലാൽ തേലിയാണ് കൊല്ലപ്പെട്ടത്. ഇയാൾ ഏതാനും ദിവസം മുമ്പ് നൂപുർ ശർമയെ പിന്തുണച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതേതുടർന്ന് പ്രദേശത്ത് ഇരുസമുദായങ്ങൾ തമ്മിൽ സമൂഹമാധ്യമത്തിൽ പരസ്പര വെല്ലുവിളികളും ഉണ്ടായി. ഇതിന് പിന്നാലെയാണ് രണ്ടുയുവാക്കൾ തയ്യൽ കടയിലെത്തി കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. വസ്ത്രത്തിന്റെ അളവെടുക്കാനെന്ന വ്യാജേനയെത്തിയ യുവാക്കളിലൊരാൾ വിഡിയോ ചിത്രീകരിച്ച് കൊലപാതകം നടത്തുകയായിരുന്നു. നൂപൂർ ശർമയെ പിന്തുണച്ചതിനാണ് കൊലപ്പെടുത്തിയതെന്നാണ്, പിന്നീട് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ യുവാക്കൾ അവകാശപ്പെടുന്നത്. റിയാസ്, മുഹമ്മദ് എന്നിങ്ങനെയാണ് തങ്ങളുടെ പേരുകളെന്ന് പരിചയപ്പെടുത്തിയിട്ടുമുണ്ട്. പ്രധാനമന്ത്രിക്കെതിരേ വിഡിയോയിൽ യുവാക്കൾ വധഭീഷണി മുഴക്കി.


കൃത്യം നടന്ന് മണിക്കൂറുകൾക്കകം യുവാക്കളെ അറസ്റ്റ്‌ചെയ്തതായി ഉദയ്പൂർ എസ്.പി മനോജ് കുമാർ പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭ്യർഥിച്ചു. ക്രൂരമായ കൊലപാതകത്തെ അപലപിക്കുന്നു. പ്രതികൾക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇന്റർനെറ്റ് വിലക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  25 days ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  25 days ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  25 days ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago