ആശുപത്രിയില്‍നിന്ന് അണുബാധ: കൊവിഡ് മരണനിരക്ക് കൂടുന്നു
തിരുവനന്തപുരം: കൊവിഡ് രോഗികളില്‍ ആശുപത്രിയില്‍നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണനിരക്ക് കൂടുന്നതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍.
കൊവിഡ് ബാധിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ടു മരിക്കുന്ന 50 ശതമാനത്തിനു മുകളില്‍ രോഗികളില്‍ ഇത്തരം അണുബാധ മരണകാരണമാകുന്നു.
ഐ.സി.യു, വെന്റിലേറ്റര്‍ സംവിധാനം ഉപയോഗിച്ച് ദിവസങ്ങളോളം ആശുപത്രികളില്‍ കിടക്കേണ്ടി വരുന്ന രോഗികളിലാണ് അണുബാധ വ്യാപകമായി കണ്ടുവരുന്നത്. ആശുപത്രികളില്‍നിന്ന് മാത്രമുണ്ടാകുന്ന ഈ അണുബാധ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കില്ല.ഒരു മഹാമാരി ഉണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം കൂടുകയും അണുബാധാ നിയന്ത്രണ മാര്‍ഗങ്ങള്‍ താളം തെറ്റുകയും ചെയ്യുന്നത് സ്വാഭാവികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കൊവിഡിനു ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്നിന്നുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.കൊവിഡ് ബാധിച്ച എത്ര രോഗികള്‍ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സര്‍ക്കാരിന്റെ കൈയിലില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."