ഡല്‍ഹി കലാപം; വിദ്യാര്‍ഥികളുടെ ജാമ്യം സുപ്രിംകോടതി സ്റ്റേ ചെയ്തില്ല
ന്യൂഡല്‍ഹി: സി.എ.എ പ്രക്ഷോഭകരെ ലക്ഷ്യംവച്ച് സംഘ്പരിവാര്‍ ഡല്‍ഹിയില്‍ അഴിച്ചുവിട്ട കലാപക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരേ പൊലിസ് നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി നോട്ടിസയച്ചു.
ജാമ്യം റദ്ദാക്കണമെന്ന ഡല്‍ഹി പൊലിസിന്റെ ആവശ്യം നിരസിച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.
കേസ് അടുത്തമാസം 19ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയുടെ ഉത്തരവില്‍ ഈ ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും വിധി കീഴ്‌വഴക്കമായി പരിഗണിക്കില്ലെന്നും വ്യക്തമാക്കിയ കോടതി, യു.എ.പി.എയെ ഹൈക്കോടതി വ്യാഖ്യാനിച്ച രീതിക്ക് പരമോന്നത കോടതിയുടെ പരിശോധന ആവശ്യമായിരിക്കുമെന്നും പറഞ്ഞു.
ഇന്നലെ രാവിലെ പൊലിസിന്റെ ഹരജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ജാമ്യം റദ്ദാക്കണമെന്ന് പൊലിസിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി ആവശ്യപ്പെട്ടു. അതീവഗൗരവമുള്ള വിഷയമാണ് ഇതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയിലുള്ള സമയത്തായിരുന്നു സംഘര്‍ഷം ഉണ്ടായതെന്നും മേത്ത വാദിച്ചു.ജനാധിപത്യരീതിയിലുള്ള പ്രക്ഷോഭങ്ങളുടെ പേരില്‍ യു.എ.പി.എ ചുമത്താനാവില്ലെന്നതുള്‍പ്പെടെയുള്ള നിരീക്ഷണം നടത്തി ചൊവ്വാഴ്ചയാണ് വിദ്യാര്‍ഥി നേതാക്കളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ചെങ്കിലും മോചിപ്പിക്കാന്‍ തയാറാവാതിരുന്ന ജയിലധികൃതര്‍, തുടര്‍ന്ന് വീണ്ടും കോടതി ഇടപെടലുണ്ടായതോടെ വ്യാഴാഴ്ച വൈകിട്ടോടെയാണ് വിദ്യാര്‍ഥികളെ പുറത്തുവിട്ടത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."