ആരാധനാലയങ്ങളില്‍ പ്രാര്‍ഥനാനുമതി: വിശ്വാസികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ്: മയ്യിത്ത് ശുദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കും
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കണമെന്ന വിശ്വാസികളുടെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് നിയന്ത്രണങ്ങളില്‍ വ്യാപകമായി ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ക്ലിഫ് ഹൗസില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്. കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ ഭൗതിക ശരീരം സംസ്‌കരിക്കുന്നതിന് മുന്‍പ് ശുദ്ധീകരിക്കാന്‍ സൗകര്യം ചെയ്തു തരണമെന്ന സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാക്കളുടെ ആവശ്യത്തിന്മേല്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഹസന്‍ ആലംകോട്, ശാനവാസ് മാസ്റ്റര്‍ കണിയാപുരം, അഹ്മദ് റഷാദി ചുള്ളിമാനൂര്‍, ഹാറൂണ്‍ റശീദ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."