HOME
DETAILS
MAL
വിശ്വാസികളെ പിണക്കരുത്, ആരാധനാലയങ്ങള്‍ തുറക്കണമെന്ന് സി.പി.എം
backup
June 19 2021 | 06:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച ആരാധനാലയങ്ങള്‍ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് തുറക്കുന്ന കാര്യം പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിശ്വാസികളുടെ ആവശ്യം പരിഗണിച്ചുള്ള തീരുമാനമുണ്ടാകണം. ഭൂരിപക്ഷമായ വിശ്വാസികളെ പിണക്കുന്നത് സര്‍ക്കാരിനു ഗുണം ചെയ്യില്ലെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ തുറക്കാതിരിക്കുകയും ചെയ്യുന്നതിനെതിരേ വിവിധ മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണു ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നു സി.പി.എം നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."