HOME
DETAILS
MAL
പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
backup
June 29, 2022 | 10:29 AM
കാസര്‍കോട്: കുമ്പളയില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് പൊലിസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായ രണ്ടുപേര്‍ക്കുമെതിരേ ചുമത്തിയത്. കേസില്‍ ഇനി 13 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി വിവിധയിടങ്ങളില്‍ റെയ്ഡുകള്‍ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ വീട്ടില്‍നിന്ന് 4.5 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."