HOME
DETAILS
MAL
മഴ വരുന്നേ മഴ; കാല വര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
backup
May 18 2023 | 05:05 AM
മഴ വരുന്നേ മഴ; കാല വര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
ഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹത്തില്‍ എത്തുന്നതോടെ അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.
24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബാര്‍ ദ്വീപസമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലേക്ക് എത്തും. അതേസമയം മലയോര മേഖലയില്‍ ഒഴികെ കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനിലയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."