ഉത്തരക്കടലാസ് കാണാതായ സംഭവം കാലിക്കറ്റിൽ വിദ്യാർഥി സംഘടനകൾ സമരത്തിലേക്ക്
ഇഖ്ബാൽ പാണ്ടികശാല
തേഞ്ഞിപ്പലം
കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതാകുന്നതിനെതിരേ വിദ്യാർഥി സംഘടനകൾ സമരത്തിലേക്ക്്. പരീക്ഷ എഴുതിയ ഉത്തരക്കടലാസുകൾ കാണാതാകുന്ന സംഭവങ്ങളിൽ ആർക്കെതിരെയും നടപടിയെടുക്കാതെ വിദ്യാർഥികളെ ദ്രോഹിക്കുന്ന തരത്തിൽ വീണ്ടും പരീക്ഷ എഴുതിക്കുന്ന നടപടി അംഗീകരിക്കില്ലെന്നാണ് എം.എസ്.എഫ്, കെ.എസ്.യു സംഘടനകളുടെ നിലപാട്.
കഴിഞ്ഞ 25 ന് പ്രഖ്യാപിച്ച 2020 ബാച്ചിന്റെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലത്തിൽ നാല് കോളജുകളിലെ ബി.കോം വിദ്യാർഥികളുടെ ഫലങ്ങൾ തടഞ്ഞുവച്ചത് ഇവരുടെ ഉത്തരക്കടലാസുകൾ കാണാനില്ലാത്തതിനാലായിരുന്നു. വീണ്ടും പരീക്ഷ നടത്താനുള്ള അധികാരികളുടെ തീരുമാനത്തിനെതിരേ എം.എസ്.എഫ് സമരത്തിനിറങ്ങുമെന്ന് കാലിക്കറ്റ് സർവകലാശാല ആസ്ഥാനത്തെ എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻഡ് എം.സി ഫായിസ് , ഹരിത സംസ്ഥാന സമിതിയംഗം ടി.പി. ഫിദ എനിവർ വ്യക്തമാക്കി. ഉത്തരക്കടലാസ് നഷ്ടപ്പെടുന്ന സംഭവങ്ങളിൽ കരുതിക്കൂട്ടി ഏതെങ്കിലും ജീവനക്കാരോ അധ്യാപകരോ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിൻഡിക്കേറ്റംഗം കെ.കെ ഹനീഫ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."