HOME
DETAILS
MAL
പഠിപ്പിക്കുന്നത് എന്തെന്ന് പരിശോധിക്കണം ; മദ്റസകൾക്കെതിരേ വിവാദ പ്രസ്താവനയുമായി ഗവർണർ
backup
June 30 2022 | 07:06 AM
സ്വന്തം ലേഖകൻ
തിരുവനന്തപുരം
ഉദയ്പൂരിൽ നടന്ന ക്രൂരകൃത്യത്തെ അപലപിച്ചതിനോടൊപ്പം വിവാദ പ്രസ്താവന നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദയ്പൂർ സംഭവത്തെ മദ്റസാ വിദ്യാഭ്യാസത്തോട് കൂട്ടിക്കെട്ടിയാണ് ഗവർണർ പ്രസ്താവന നടത്തിയത്. ഉദയ്പൂർ സംഭവം ദൗർഭാഗ്യകരമാണെന്നും ഇതുപോലുള്ളവ എതിർക്കപ്പെടുക തന്നെ വേണമെന്നും ഇത്തരം നിയമങ്ങൾ മുസ് ലിമിന്റേതല്ലെന്നും പറഞ്ഞ ഗവർണർ, മദ്റസകളിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മദ്റസാ പഠനം അല്ല കുട്ടികൾക്ക് നൽകേണ്ടത്. പൊതു പാഠ്യപദ്ധതിയിൽ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് വേണ്ടതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."