HOME
DETAILS

നടപ്പാക്കേണ്ട കാര്യങ്ങളുടെ പട്ടിക കൈമാറി പട്ടേല്‍ മടങ്ങി

  
backup
June 19 2021 | 20:06 PM

5465213513-2

 


സ്വന്തം ലേഖകന്‍
കവരത്തി: ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും അവഗണിച്ചു സ്വകാര്യവല്‍ക്കരണ നയങ്ങളും നിലപാടുകളും കര്‍ക്കശമായി നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പട്ടേല്‍ മടങ്ങി.


രണ്ട് ദിവസത്തെ സന്ദര്‍ശനം ബാക്കി നില്‍ക്കെ ഇന്നലെ 9.45 ന് അഗത്തിയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ പ്രത്യേക ഡോണിയര്‍ വിമാനത്തില്‍ ഗോവ വഴി ദാമന്‍ ദിയുവിലേക്കാണ് തിരികെ പോയത്. ഏഴ് ദിവസത്തെ പര്യടനം അഞ്ച് ദിവസമാക്കിയെങ്കിലും ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകളില്‍ മുന്‍ഗണനാ പട്ടിക തയാറാക്കി പദ്ധതികളുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ക്ക് കിഴിലുള്ള 49 അജന്‍ഡകളിലാണ് തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കല്‍, കൊച്ചി ഗസ്റ്റ് ഹൗസ്, പവര്‍ സ്‌റ്റേഷന്‍, ടൂറിസം എന്നിവയുടെ സ്വകാര്യവല്‍ക്കരണം ,ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള എല്ലാ കപ്പലുകളും വെസലുകളും ഐ.ഒ.സി.ഐയ്ക്കും എസ്. സി.ഐയ്ക്കും കൈമാറല്‍,എല്ലാ ദ്വീപിലും അമുല്‍ ഡീലര്‍ഷിപ്പ് സ്ഥാപിക്കല്‍, ജനവാസമില്ലാത്ത ദ്വീപുകളിലെ കൈയേറ്റങ്ങള്‍ പൊളിക്കല്‍, പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 49 കാര്യങ്ങളാണ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സേവ് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ നിവേദനവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും പട്ടേല്‍ സമയം നല്‍കിയില്ല.

ജനപ്രതിനിധികളെപ്പോലും കാണാന്‍ കൂട്ടാക്കാതെയാണ് ഇത്തവണ ദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ദ്വീപില്‍ ഇന്നലെയും പ്രതിഷേധം അലയടിച്ചു. കവരത്തി പഞ്ചായത്ത് അംഗങ്ങളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഭൂമി പിടിച്ചെടുക്കല്‍ നയത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം രാത്രി ലൈറ്റണച്ച് പ്രതിഷേധിക്കുന്നതിനിടെ കവരത്തിയിലെ ബി.ജെ.പി ഓഫിസിന് നേരേയും ഓഫിസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അഡ്മിനിസ്‌ട്രേറ്ററുടെ ഫോട്ടോ പതിച്ച ബോര്‍ഡിന് നേരേയും കരിഓയില്‍ ഒഴിച്ചു. ഇതിനിടെ ഇന്നലെയും ബി.ജെ.പിയില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ രാജി തുടരുകയാണ്. കില്‍ത്താനിലെ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും ലക്ഷദ്വീപ് വഖ്ഫ് ബോര്‍ഡ് അംഗവുമായ പി.പി അബ്ദുല്‍ സാലിഹ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ ബി.ജെ.പി വിടുന്നത് നേതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago