എരുമേലിയില്‍ രണ്ടു പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്
എരുമേലിയില്‍ രണ്ടു പേരെ കുത്തിക്കൊന്ന കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്
കോട്ടയം: എരുമേലിയില്‍ രണ്ടു പേരുടെ മരണത്തിന് വഴിവെച്ച അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. എ.ഡി.എം, സി.എഫ്.ഒ, എം.പി എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ജനവാസമേഖലയില്‍ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എരുമേലി-പമ്പ റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. താല്‍കാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്ന് രാവിലെയായിരുന്നു എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണം. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), പുന്നത്തറയില്‍ തോമസിന് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീടില്‍ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
തുടര്‍ന്ന് തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."