വര്‍ഷാവസാനത്തോടെ കശ്മിര്‍ തെരഞ്ഞെടുപ്പിലേക്ക്
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ജമ്മു കശ്മിരിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം സംബന്ധിച്ച് വ്യക്തത വന്നതോടെ കശ്മിര്‍ തെരഞ്ഞെടുപ്പിലേക്ക്.
ഈ വര്‍ഷം അവസാനത്തോടെ കശ്മിരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി. 24നാണ് കശ്മിരിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളെ ചര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമാണ് 24ന് നടക്കുന്ന യോഗത്തിലെ പ്രധാന അജന്‍ഡ. 2019 ഓഗസ്റ്റ് അഞ്ചിന് കശ്മിരിലെ 370ാം വകുപ്പ് എടുത്തു കളയുകയും കശ്മിരിനെ വിഭജിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത ശേഷം ആദ്യമായാണ് കശ്മിരി രാഷ്ട്രീയ നേതൃത്വത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നത്.370ാം വകുപ്പ് എടുത്തു കളഞ്ഞ ശേഷം പ്രധാന പാര്‍ട്ടികളുടെ നേതാക്കളെല്ലാം വിട്ടുതടങ്കലിലായതിനാല്‍ കശ്മിരില്‍ ദീര്‍ഘകാലം സാധാരണ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. രണ്ടു വര്‍ഷത്തിലധികമായി കശ്മിരില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്ല. തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ആദ്യം മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."