ജീവന്‍ പകുത്തുനല്‍കിയ സാരംഗ് നെയ്‌തെടുത്തത് തിളക്കമാര്‍ന്ന നേട്ടം; നൊമ്പരമേറ്റും ഈ എ പ്ലസ് വിജയം
ജീവന്‍ പകുത്തുനല്‍കിയ സാരംഗ് നെയ്‌തെടുത്തത് തിളക്കമാര്‍ന്ന നേട്ടം
തിരുവനന്തപുരം: തന്റെ ജീവന്‍ അപഹരിക്കപ്പെട്ടിട്ടും ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ സാരംഗ് എസ്എസ്എല്‍സിയില്‍ നേടിയെടുത്തത് മികവാര്‍ന്ന നേട്ടം. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ബി.ആര്‍.സാരംഗിന് 10-ാം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസാണ് നേടിയെടുത്തത്. ഗ്രേസ് മാര്‍ക്കില്ലാതെയാണ് സാരംഗ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 122913 ആയിരുന്നു സാരംഗിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍. എസ്എസ്എല്‍സി പരീക്ഷാ ഫലം കാത്തിരിക്കെ അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന സാരംഗിന്റെ മരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ സാരംഗിന്റെ തലക്ക് ഗുരുതര പരുക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാരംഗിന് ബുധനാഴ്ചയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ദുഖത്തിനിടയിലും അവയവദാനം നടത്താന്‍ സാരംഗിന്റെ കുടുംബം സന്നദ്ധരാവുകയായിരുന്നു. ആറു പേര്‍ക്കാണ് അവയവങ്ങള്‍ ദാനം ചെയ്തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നുവെന്നും. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രജനിയുടെയും മകന്‍ സാരംഗ് കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നുമണിക്ക് അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനു സമീപത്തായിരുന്നു അപകടം.
ജീവന്‍ പകുത്തുനല്‍കിയ സാരംഗ് നെയ്‌തെടുത്തത് തിളക്കമാര്‍ന്ന നേട്ടം; നൊമ്പരമേറ്റും ഈ എ പ്ലസ് വിജയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."