വ്യക്തിപൂജ വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം: പി.ജയരാജന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്
കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജന് സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ സി.പി.എം. വ്യക്തിപ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ പി ജയരാജനു പങ്കില്ലെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന് കണ്ടെത്തി. എ.എന്‍.ഷംസീര്‍, എന്‍.ചന്ദ്രന്, ടി.ഐ.മധുസൂദനന് എന്നിവരുള്‍പ്പെട്ട കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ച ചെയ്തു.
വ്യക്തിപരമായി പുകഴ്ത്തുന്ന ഫ്ളക്സ് ബോര്‍ഡുകളും പാട്ടുകളും പി.ജെ ആര്‍മിയെന്ന ഫേസ്ബുക്ക് പേജും മുദ്രാവാക്യങ്ങളുമൊക്കെയാണ് പി ജയരാജന് വിനയായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തുകയും വ്യക്തിപ്രഭാവമുയര്‍ത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജന് ജാഗ്രതകാട്ടിയില്ലെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."