2000 രൂപ നോട്ടുകള്‍ എന്ത് ചെയ്യണം? എങ്ങനെ മാറ്റിയെടുക്കാം- സംശങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ..
2000 രൂപ നോട്ടുകള്‍ എന്ത് ചെയ്യണം? എങ്ങനെ മാറ്റിയെടുക്കാം- സംശങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ..
2000 രൂപ നോട്ടുകളുടെ നിരോധനവേളയില്‍ 2016 ലെ നോട്ട് നിരോധനകാലത്തെ ഓര്‍മകളാവും എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുന്നത്. അന്ന് നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ക്യൂ നിന്ന് തളര്‍ന്നവര്‍ ഇന്ന് 2000 രൂപ നോട്ട് മാറ്റിയെടുക്കാനും ക്യൂ നില്‍ക്കേണ്ടി വരുമോ എന്ന് ചോദിക്കുന്നത് സ്വാഭാവികം. നിങ്ങളുടെ മനസിലുയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിതാ..
നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. പുതിയ നോട്ടുകള്‍ ഇടപാടുകാര്‍ക്ക് നല്‍കരുതെന്ന് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങളുടെ കൈവശമുള്ള 2000 ത്തിന്റെ നോട്ടുകള്‍ 2023 സെപ്തംബര്‍ 30 നകം മാറ്റിയെടുക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എന്താണ് ക്ലീന്‍ നോട്ട് നയം?
പൊതുജനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ആര്‍.ബി.ഐ സ്വീകരിച്ച നയമാണിത്.
2000 രൂപ നോട്ടുകള്‍ ഇനിയും ഉപയോഗിക്കാമോ?
2000 രൂപ നോട്ടുകള്‍ നിയമപരമായി വിലയുള്ളതായി തുടരുമെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. അതിനാല്‍ തന്നെ 2000 രൂപ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും
2000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കുമോ?
പൊതുജനങ്ങള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കായി 2000 രൂപയുടെ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനും പണമായി സ്വീകരിക്കാനും സാധിക്കും. അതേസമയം, 2023 സെപ്തംബര്‍ 30 നോ അതിനുമുമ്പോ ഈ നോട്ടുകള്‍ മാറ്റിയെടുക്കേണ്ടതാണ്.
2000 രൂപ നോട്ടുകള്‍ എന്തുചെയ്യണം?
ബാങ്ക് ശാഖകളിലൂടെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുകയോ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യാം. ഇതിനുള്ള സൗകര്യം 2023 മെയ് 23 മുതല്‍ 2023 സെപ്തംബര്‍ 30 വരെയാണ്. ഇഷ്യൂ ഡിപാര്‍ട്‌മെന്റുകളുള്ള ആര്‍.ബി.ഐയുടെ 19 റീജനല്‍ ഓഫിസുകളിലും നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമാണ്.
ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?
സാധാരണ നിലയില്‍ തന്നെ 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം ഇതിന് നിയന്ത്രണമില്ല.
എത്ര 2000 രൂപ നോട്ടുകള്‍ ഒരു സമയം ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാം?
ബാങ്കില്‍ നിന്ന് ഒരുസമയം, 20000 രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍(പത്തെണ്ണം) വരെ മാത്രമേ സാധാരണ നിക്ഷേപകര്‍ക്ക് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാന്‍ കഴിയുകയുള്ളൂ.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ അക്കൗണ്ട് നിര്‍ബന്ധമാണോ?
അല്ല, അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് ഏത് ബാങ്ക് ശാഖയില്‍ നിന്നും 20000 രൂപ എന്ന പരിധി വരെ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നതാണ്.
എവിടെയെല്ലാം പോയി 2000 രൂപ നോട്ട് മാറ്റിയെടുക്കാം?
നിങ്ങള്‍ക്ക് ബാങ്കില്‍ നേരിട്ടു പോയി അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ, സി.ഡി.എം വഴി അക്കൗണ്ടിലിടുകയോ ബാങ്കില്‍ നേരില്‍ പോയി പണം മാറ്റിയെടുക്കുകയോ ചെയ്യാം. ഇതല്ലെങ്കില്‍ ഇഷ്യൂ ഡിപാര്‍ട്‌മെന്റുകളുള്ള ആര്‍.ബി.ഐയുടെ 19 റീജനല്‍ ഓഫിസുകളിലും നോട്ടുകള്‍ മാറാനുള്ള സൗകര്യം ലഭ്യമാണ്.
what-should-you-do-with-your-rs-2000-notes?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."