HOME
DETAILS

മെഡിസെപ്: പദ്ധതി ഇങ്ങനെ

  
backup
July 01 2022 | 08:07 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86

കവറേജ് 1,920
രോഗങ്ങൾക്ക്
ഇപ്പോഴുള്ളത് അടക്കം ഏതാണ്ട് എല്ലാ രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. ഒരു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സിക്കുമ്പോഴാണ് ഇൻഷുറൻസ് തുകയ്ക്ക് അർഹരാകുക.
ഡയാലിസിസ്, തിമിര ശസ്ത്രക്രിയ, കീമോ തെറാപ്പി തുടങ്ങി 24 മണിക്കൂർ കിടത്തിച്ചികിത്സ വേണ്ടാത്ത ഡേ കെയർ ചികിത്സകൾക്കും കവറേജ് ലഭിക്കും. ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിനു 15 ദിവസം മുമ്പുവരെയും ശേഷം 15 ദിവസം വരെയും ഉള്ള ചെലവുകൾക്കും പരിരക്ഷയുണ്ട്.
ഇൻഷുറൻസ് കവറേജുള്ള അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ഇൻഷുറൻസ് കാലാവധി അവസാനിക്കും വരെ കവറേജ് ലഭിക്കും. കൊവിഡ് ചികിത്സയ്ക്ക് ഇൻഷുറൻസ് ബാധകമാണ്. ഒ.പി ചികിത്സയ്ക്ക് ഇൻഷുറൻസ് പരിരക്ഷയില്ല.
ആശ്രിതർ ആരൊക്കെ
ജീവനക്കാരുടെ ആശ്രിതർ: പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾ, 25 വയസ് പൂർത്തിയാകാത്ത അവിവാഹിതരോ തൊഴിൽരഹിതരോ ആയ മക്കൾ.
പെൻഷൻകാരുടെ ആശ്രിതർ
പങ്കാളി, മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള ഏതു പ്രായക്കാരുമായ മക്കൾ.
മാതാപിതാക്കൾ രണ്ടു പേരും മെഡിസെപിൽ അംഗങ്ങളാണെങ്കിൽ മക്കൾ ഏതെങ്കിലും ഒരാളുടെ ആശ്രിതരായി മാത്രമേ പദ്ധതിയിൽ ചേരാവൂ.
ഭാര്യയും ഭർത്താവും സർക്കാർ ജീവനക്കാരോ പെൻഷൻകാരോ ആണെങ്കിൽ പരസ്പരം പങ്കാളികളായി മെഡിസെപിൽ പേരു ചേർക്കുകയും രണ്ടു പേരും പ്രീമിയം അടയ്ക്കുകയും വേണം.
മുറിവാടക 2,000 വരെ
ജനറൽ വാർഡിന് 1,000 രൂപയും സെമി പ്രൈവറ്റ് വാർഡിന് 1,500 രൂപയും പ്രൈവറ്റ് വാർഡിന് 2,000 രൂപയുമാണ് ഇൻഷുറൻസ് കമ്പനി നൽകുക. അതിലേറെ വാടകയുള്ള മുറിയെടുത്താൽ അധിക തുക സ്വന്തമായി നൽകേണ്ടി വരും. ഒരു ദിവസത്തേക്ക് ഐ.സി.യുവിന് 5,000 രൂപയും വെന്റിലേറ്ററിന് 2,000 രൂപയും നൽകും.
കോർപസ് ഫണ്ട്
ഗുരുതര രോഗങ്ങൾ ചികിത്സിക്കാനും അവയവമാറ്റ ശസ്ത്രക്രിയകൾക്കുമായി 35 കോടിയുടെ കോർപസ് ഫണ്ട് ഇൻഷുറൻസ് കമ്പനി മാറ്റിവയ്ക്കും. ഈ ഫണ്ടിൽ നിന്നു കരൾ മാറ്റിവയ്ക്കാൻ 18 ലക്ഷം രൂപയും അസ്ഥി മജ്ജ മാറ്റിവയ്ക്കാൻ 9.46 ലക്ഷം രൂപയും നൽകും. കോക്ലിയർ ഇംപ്ലാന്റേഷന് 6.39 ലക്ഷം, വൃക്ക മാറ്റിവയ്ക്കാനും മുട്ടു മാറ്റിവയ്ക്കാനും മൂന്നു ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കാൻ നാലു ലക്ഷം, ഹൃദയം മാറ്റിവയ്ക്കാൻ 20 ലക്ഷം എന്നിങ്ങനെയാണ് മറ്റു ശസ്ത്രക്രിയകൾക്ക് അനുവദിക്കുക.
അടിസ്ഥാന പരിരക്ഷ കൂടാതെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ഇൻഷുറൻസ് കമ്പനി 35 കോടിയുടെ കോർപസ് ഫണ്ടും സജ്ജീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago