HOME
DETAILS

തട്ടിപ്പില്‍ വീഴല്ലേ… ഈ അഞ്ച് വാട്‌സ് ആപ്പ് ടിപ്പ് പരീക്ഷിക്കൂ

  
backup
May 20 2023 | 10:05 AM

whatsapp-updation-on-security-feature-today

ഈ അഞ്ച് വാട്‌സ് ആപ്പ് ടിപ്പ് പരീക്ഷിക്കൂ

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് വാട്‌സ് ആപ്പ് നല്‍കുന്നത്. എങ്കിലും അടുത്തിടെ പല ഹാക്കിങ് മെസേജുകളും വാട്‌സ് ആപ്പില്‍ വരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അല്‍പം ശ്രദ്ധിച്ചാല്‍ പല തട്ടിപ്പില്‍ നിന്നും രക്ഷ നേടാം. അത്തരത്തിലുള്ള അഞ്ച് ടിപ്പുകള്‍ നോക്കാം.

ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍: അധിക സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ ഫീച്ചര്‍. അക്കൗണ്ടില്‍ നിന്ന്് വിവരങ്ങള്‍ ചോര്‍ത്തല്‍, ഐഡന്റിന്റി തട്ടിപ്പ് എന്നിവ തടയുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്യും. അക്കൗണ്ട് വെരിഫൈ ചെയ്യുന്നതിന് ആറക്ക പിന്‍ നമ്പറാണ് ഇതിന് വേണ്ടത്. ഈ നമ്പര്‍ ഓര്‍മയില്‍ സൂക്ഷിക്കേണ്ടതാണ്.

പ്രൈവസി സെറ്റിങ്ങ്‌സ്: വാട്‌സ്ആപ്പിലെ പ്രൈവസി സെറ്റിങ്ങ്‌സ് പ്രയോജനപ്പടുത്തുന്നതും സുരക്ഷയ്ക്ക് നല്ലതാണ്. പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എന്നിവ ആരെല്ലാം കാണണം എന്നതില്‍ ഉപയോക്താവിന് തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ സംവിധാനം. ഇതടക്കമുള്ള ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താം.

ഗ്രൂപ്പ് പ്രൈവസി ഓപ്ഷന്‍സ്: ഗ്രൂപ്പില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്നതില്‍ അടക്കം നിയന്ത്രണം നടപ്പാക്കാന്‍ ഉപയോക്താവിന് അധികാരം നല്‍കുന്നതാണ് ഇത്തരം സംവിധാനങ്ങള്‍. സ്വകാര്യത സംരക്ഷിക്കാന്‍ ഇത്തരം ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്.

ലിങ്ക്ഡ് ഡിവൈസുകള്‍ നിരീക്ഷിക്കുക ലിങ്ക്ഡ് വാട്‌സ്ആപ്പ് ഡിവൈസുകളില്‍ അസ്വാഭാവികത തോന്നിയാല്‍ അതില്‍ നിന്ന് ലോഗ് ഔട്ട് ചെയ്ത് പുറത്ത് കടക്കുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.

സുരക്ഷാ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്തുക ഇതിന് പുറമേ അതത് സമയങ്ങളില്‍ പുറത്തിറക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഉടനടി പ്രയോജനപ്പെടുത്തി അപ്‌ഡേറ്റഡ് ആയി ഇരിക്കുന്നതും സ്വകാര്യത സംരക്ഷിക്കാന്‍ ഒരുപരിധി വരെ സഹായിക്കും. തട്ടിപ്പുകള്‍ക്ക് ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ എളുപ്പം തിരിച്ചറിയാന്‍ ഇത് സഹായകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago