HOME
DETAILS

ശശിധരന്റെ ശിരോരേഖ

  
backup
July 01 2022 | 08:07 AM

%e0%b4%b6%e0%b4%b6%e0%b4%bf%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%b0%e0%b5%87%e0%b4%96

മൊയ്തു അഴിയൂര്‍

സങ്ങളുടെ മരവിപ്പില്‍ നീലിച്ച് വില്ലുപോലെയായ മൃതദേഹത്തിന് ഐസ്പാളികളുടെ കട്ടിയേറിയ ആവരണമുണ്ടായിരുന്നു. ഖബറുപോലുള്ള മോര്‍ച്ചറിയിലെ ഡ്രോയറില്‍ നിന്ന് മൃതശരീരം വലിച്ചെടുക്കുമ്പോള്‍ അതിന്റെ സൂക്ഷിപ്പുകാര്‍ എന്തോ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുകയാണ്.


ആംബുലന്‍സ് ഡ്രൈവര്‍ നിസംഗതയോടെ അത് നോക്കിനിന്നു. ഞങ്ങള്‍- പഴയങ്ങാടിക്കാരന്‍ അബ്ദുല്ലയും പട്ടാമ്പിക്കാരന്‍ കോയക്കയും പയ്യോളി സ്വദേശി കെ.സി മുഹമ്മദും ഞാനും- ബോഡിയെടുത്ത് ആംബുലന്‍സില്‍ വെച്ചു. ആദ്യമായിട്ടാണ് മലയാളിയായൊരു അംബാസഡര്‍ ബഹ്‌റൈന്‍ എംബസിയില്‍ എത്തുന്നത്.


വള്ളുവനാടിന്റെ ഹൃദയവിശുദ്ധിയുള്ള, ബ്യൂറോക്രസിയുടെ ശിരോഭാരം അശേഷമില്ലാത്ത കെ.പി മുരളീധരമേനോനാണ് ഞങ്ങളെ ഇങ്ങനെ ഒരു ദൗത്യമേല്‍പ്പിച്ചത്. ഞങ്ങളെല്ലാവരും അന്ന് സര്‍ക്കാര്‍ അംഗീകാരമുള്ള ബഹ്‌റൈനിലെ ഏക ഇന്ത്യന്‍ സംഘടനയായ കേരള മുസ്്‌ലിം ജമാഅത്തിന്റെ പ്രവര്‍ത്തകര്‍. ഏഴെട്ട് മാസങ്ങള്‍ക്കുമുമ്പ് സീപോര്‍ട്ടിലെ ഒരു ക്രെയിന്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലോ തളിക്കുളത്തോ ഉള്ള ശശിധരന്റേതാണ് മൃതദേഹം. പാസ്‌പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ എംബസി പലവുരു ബന്ധപ്പെട്ടിട്ടും സ്വന്തക്കാര്‍ ആരെയും കിട്ടിയില്ല.
അങ്ങനെയാണ് മയ്യിത്ത് പരിപാലനത്തില്‍ പ്രാവീണ്യമുള്ള ഞങ്ങളെ ഇതിനായി ചുമതലപ്പെടുത്തുന്നത്. വല്ലപ്പോഴും മാത്രം ഉപയോഗപ്പെടുത്തേണ്ടി വരാറുള്ള ബഹ്‌റൈനിലെ ഹൈന്ദവശ്മശാനമുള്ളത് ഷെല്ലാക്കിലാണ്. നഗരനാഗരികതയുടെ നാട്യങ്ങളൊന്നുമില്ലാത്ത ഒറ്റപ്പെട്ട കടല്‍ക്കരയിലെ വന്യവും വിജനവുമായ മരുഭൂമിയാണത്. മലയാളികളെത്തുന്നതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിപ്പെട്ടത് ഗുജറാത്തികളായ കച്ചവടക്കാരാണ്. അവര്‍ക്കായി പണ്ടെന്നോ ഭരണകൂടം അനുവദിച്ച ശ്മശാനമാണത്.


ആംബുലന്‍സ് സല്‍മാനിയയില്‍ നിന്ന് പുറപ്പെട്ടു. പിന്നില്‍ കെ.സി മുഹമ്മദിന്റെ ബി.എം ഡബ്ല്യുവില്‍ ഞങ്ങളും. ഗുജറാത്തിയായ പരികര്‍മി ആംബുലന്‍സിലും കയറി. സിരകളില്‍ സൂചിമുനപോലെ തുളച്ചുകയറുന്ന ഡിസംബറിലെ കൊടും തണുപ്പ്. ആബുലന്‍സും ഞങ്ങളും ഇപ്പോഴുള്ളത് ശ്മശാനഭൂവിലാണ്. ഇരുമ്പ് ഷീറ്റിന്റെ മേല്‍ക്കൂരയുള്ള താബൂക്കില്‍ പണിത ഒറ്റമുറി. മുറ്റത്തൊരു സിമന്റ് തറയുണ്ട്. ഉള്ളില്‍ എന്നോ അട്ടിയിട്ട് സൂക്ഷിച്ച വിറകും പെട്രോള്‍ നിറച്ചൊരു കാനും. വന്യമായ മരുഭൂമി. ചീറിയെത്തുന്ന മണല്‍ക്കാറ്റിന് ചരല്‍കല്ലിന്റെ ക്രൗര്യം. പരികര്‍മി തറ തുടച്ച് വൃത്തിയാക്കി മൃതദേഹമെടുത്ത് അതിന്റെ പ്രതലത്തില്‍ വെച്ചു. അതിനുമേല്‍ ചിട്ടയായി വിറക് അട്ടിവെച്ചു. കുളിര്‍ക്കേ പെട്രോള്‍ ഒഴിച്ചു. ചിതയ്
ക്ക് തീ കൊളുത്തണം. കുളിച്ച് ഈറനോടെ മൂന്ന് പ്രാവശ്യം പ്രദക്ഷിണംവെച്ചിട്ടു വേണം തീ കൊളുത്താന്‍.


പരികര്‍മി ഒരുകാരണവശാലും ചിതയ്ക്ക് തീകൊളുത്തില്ല. ആചാരപ്രകാരം അത് കുറ്റമാണ്. ബന്ധുക്കളാണത് ചെയ്യേണ്ടത്. അയാള്‍ക്ക് ഒരേ വാശി. ഞങ്ങളുടെ പരിമിതികളും ഒഴികഴിവുകളും പറഞ്ഞുനോക്കി. പരികര്‍മി വഴങ്ങുന്നതേയില്ല. ആചാരലംഘനത്തിന്ന് താന്‍ നിമിത്തമാവില്ല. അംബാസഡര്‍ ഉത്തരവാദിത്വത്തോടെ ഏല്‍പ്പിച്ച സേവന ദൗത്യമാണ്. പാതിവഴിയില്‍ ഉപേക്ഷിച്ച് പോകാനാവില്ല. സല്‍മാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റുള്ള കെ.സി മുഹമ്മദ് കുപ്പായമഴിച്ചു. കാനില്‍ കരുതിയ ഐസിന്റെ കുളിരുള്ള വെള്ളം ശിരസില്‍ കമിഴ്ത്തി. പ്രദക്ഷിണം വെച്ച് ചിതയ്ക്ക് തീകൊളുത്തി.
പരികര്‍മി ചൊല്ലിക്കൊടുത്ത ഋഗ്വേദ മന്ത്രമാവാം അവ്യക്തമായി കെ.സി മുഹമ്മദ് ഏറ്റുചൊല്ലി. കാറ്റിന്റ ശക്തിയില്‍ ചിത കത്തിയമരുന്നത് വരെ ഞങ്ങള്‍ കാറിനകത്ത് കാത്തിരുന്നു. ശശിധരന്റെ ശിരോരേഖയിലെ നിയോഗം അങ്ങനെ പൂര്‍ണമായി; ഞങ്ങളുടെയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago