ജയം തുടരാന്‍ അര്‍ജന്റീന
ബ്രസീലിയ: കോപാ അമേരിക്കയില്‍ ജയം തുടരാന്‍ അര്‍ജന്റീന വീണ്ടും ഇറങ്ങുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ പരാഗ്വേയെയാണ് അര്‍ജന്റീന നേരിടുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ട് മത്സരം കളിച്ച അര്‍ജന്റീന ചിലിക്കെതിരേ സമനിലയില്‍ കുരുങ്ങുകയും ഉറുഗ്വേക്കെതിരേ ജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഉറുഗ്വേക്കെതിരായ മത്സരത്തില്‍ ടീമിലെ മികച്ച ഒത്തിണക്കം അവരെ വിജയികളാക്കി. നാളത്തെ മത്സരത്തിലും പരാഗ്വേയെ പിടിച്ചുകെട്ടാന്‍ മെസ്സി പ്പടയ്ക്ക് കഴിഞ്ഞാല്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.
പരാഗ്വേയുടെ രണ്ടാം മത്സരമാണിത്. അവസാന മത്സരത്തില്‍ 3-1ന് ബൊളീവിയയെ പരാജയപ്പെടുത്തിയ പരാഗ്വേ മികച്ച ടീമുമായാണ് മാറ്റുരയ്ക്കുന്നത്. ആദ്യ മത്സരത്തിലെ ജയം അവര്‍ക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം നല്‍കുന്നുണ്ട്. പരാഗ്വേ മുന്നേറ്റത്തെ പിടിച്ചുകെട്ടാന്‍ അര്‍ജന്റീനന്‍ പ്രതിരോധത്തിന് കഴിഞ്ഞാല്‍ സ്കലോണിയുടെ കുട്ടികള്‍ക്ക് ജയവുമായി മടങ്ങാം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30നാണ് മത്സരം.
പുലര്‍ച്ചെ 2.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഉറുഗ്വേ ചിലിയെ നേരിടും. അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട ഉറുഗേയുടെ മുന്നോട്ടുള്ള യാത്രക്ക് ഇന്ന് ജയം അനിവാര്യമാണ്. അതുകൊണ്ട് ഉറുഗ്വേയുടെ ജീവന്മരണ പോരാട്ടം ഇന്ന് പ്രതീക്ഷിക്കാം. ആദ്യ മത്സരത്തില്‍ സമനിലയും രണ്ടാം മത്സരത്തില്‍ ജയവും സ്വന്തമാക്കിയ ചിലി ജയം തുടരാനുമാണ് ഇന്നിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."