രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ്; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പാംപ്ലാനി
രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ്; വിവാദ പരാമര്‍ശവുമായി ബിഷപ്പ് പാംപ്ലാനി
കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണെന്ന പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പ്രകടനത്തിനിടെ പോലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍നിന്ന് തെന്നിവീണ് മരിച്ച രക്തസാക്ഷികള്‍ ഉണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയില്‍ കെ.സി.വൈ.എം., ചെറുപുഴ, തോമാപുരം ഫൊറോനകളുടെ നേതൃത്വത്തില്‍ നടന്ന യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ 12 ശിഷ്യന്മാര്‍ രക്തസാക്ഷികളായത് സത്യത്തിനും നീതിക്കും വേണ്ടിയാണെന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് പ്രസംഗം തുടങ്ങിയത്.
‘‘അപ്പോസ്തലൻമാർ സത്യത്തിനും നൻമയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലൻമാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവരാണ്’ – മാർ പാംപ്ലാനി പറഞ്ഞു.
റബ്ബറിന് താങ്ങുവില 300 രൂപയാക്കിയാള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ മടിക്കില്ലെന്ന പാംപ്ലാനിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
bishop-mar-joseph-pamplany-controversial-speech
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."